UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, സദ്ദാം ഹുസൈനെ പിടികൂടുന്നു

Avatar

2001 ഡിസംബര്‍ 13
ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം

പാക്കിസ്താന്‍ ബന്ധമുള്ള തീവ്രവാദികള്‍ 2001 ഡിസംബര്‍ 13 ന് ഇന്ത്യന്‍ പാര്‍ലമെന്റിന് നേരെ ആക്രമണം നടത്തി. ഈ ആക്രമണം ഇന്ത്യ-പാക് യുദ്ധത്തിന്റെ വക്കില്‍വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഡിസംബര്‍ 13 രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങി അല്‍പ്പസമയം കഴിഞ്ഞയുടനെ സുരക്ഷാഭടന്മാരെ ആക്രമിച്ച് പാര്‍ലമെന്റ് പ്രധാന കവാടത്തിനകത്തു കടന്നു. ഉടന്‍ തന്നെ സുരക്ഷാഭടന്മാര്‍ അപായസൂചന മുഴക്കുകയും തീവ്രവാദികളെ പാര്‍ലമെന്റ് മന്ദിരത്തില്‍ കടക്കുന്നത് തടയുകയും ചെയ്തു.

തീവ്രവാദികള്‍ക്ക് പാര്‍ലമെന്റിനകത്ത് കടക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് വഴിയൊരുക്കുമായിരുന്നു. എന്നാല്‍ അതിനനുവദിക്കാതെ തീവ്രവാദികളെ ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ വകവരുത്തി.

2003 ഡിസംബര്‍ 13
സദ്ദാം ഹുസൈനെ പിടികൂടുന്നു

ഇറാഖ് ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്‍ 2003 ഡിസംബര്‍ 13 ന് അമേരിക്കന്‍ സൈനികരുടെ പിടിയിലായി. തിക്രിത്തിലുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് സദ്ദാം പിടിക്കപ്പെടുന്നത്.

ഇാഖിലേക്കുള്ള സേനാപ്രവേശത്തിനുശേഷം അമേരിക്ക നടത്തിയ ഏറ്റവും വലിയ മനുഷ്യവേട്ടയായിരുന്നു സദ്ദാമിന്റെ പിടികൂടലിലൂടെ നടന്നത്. ഭരണകാലത്ത് നടത്തിയ കൂട്ടക്കൊലയുടെ പേരില്‍ സദ്ദാമിനെ വിചാരണ നടത്തി കുറ്റക്കാരനെന്നു കണ്ടെത്തി 2006 ഡിസംബര്‍ 30 ന് തൂക്കിലേറ്റി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍