UPDATES

എഡിറ്റര്‍

ചുട്ടുപൊള്ളുന്ന കല്‍ക്കരി ഖനി ഗ്രാമത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തി;റോണി സെന്നിന് ഇന്‍സ്റ്റാഗ്രാം പുരസ്കാരം

Avatar

മികച്ച ഫോട്ടോഗ്രാഫുകള്‍ക്കുള്ള ഇന്‍സ്റ്റാഗ്രാമിന്‍റെ ഈ വര്‍ഷത്തെ ഗെറ്റി ഇമേജ് പുരസ്കാരം ഇന്ത്യക്കാരനായ റോമി സെന്നിന്‍റെ ചിത്രത്തിന്.

നൂറു വര്‍ഷത്തില്‍ കൂടുതലായി ഭൂമിക്കടിയില്‍ കല്‍ക്കരി ഖനികള്‍ക്കായുള്ള അഗ്നി എരിയുന്ന ഝാര്‍ഘണ്ടിലെ ഝാരിയ എന്ന പട്ടണത്തിന്‍റെ ചിത്രത്തിനാണ് പുരസ്കാരം. റോമിയ്ക്ക് 6,70,244  രൂപ സമ്മാനമായി ലഭിച്ചു.

“ഝാരിയ ചരിത്രപരമായി ഒരു ക്ഷയിച്ച പ്രദേശമാണ്. ആദ്യം ഗവണ്മെന്റും പിന്നെ മാഫിയയും ആഗോളകുത്തകകളും അവിടം നശിപ്പിച്ചു. യാഥാര്‍ഥ്യം ആളുകള്‍  കാണേണ്ടതുണ്ട്
.” സെന്‍ പറയുന്നു. 

കല്‍ക്കരി ഖനികളില്‍ തലമുറകളായി ജീവിതം ഹോമിച്ച ഗ്രാമവാസികളുടെ ജീവിതം പകര്‍ത്തുക  എന്നതായിരുന്നു സെന്നിന്‍റെ ഉദ്ദേശ്യം. 

കുറെപേരൊക്കെ നല്ല ജീവിതം അന്വേഷിച്ചു അവിടം വിട്ടുപോയി. പക്ഷെ വര്‍ഷങ്ങളായി ഖനികളെ ആശ്രയിച്ചു ജീവിക്കുന്ന  ധാരാളംപേര്‍ ഇപ്പോഴും അവിടെയുണ്ട്. ” സെന്‍ പറയുന്നു

ഝാരിയയില്‍ നിന്നും സെന്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ കാണാം

 

 

കൂടുതല്‍  അറിയാന്‍:https://goo.gl/zGWmSX

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍