UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളി വൈദികന്‍ യെമനില്‍ ഐസിസ് തീവ്രവാദികളുടെ തടവില്‍

അഴിമുഖം പ്രതിനിധി

യെമനിലെ ഏദനിലുള്ള വൃദ്ധസദനത്തില്‍ നടന്ന വെടിവയ്പ്പിനിടെ മലയാളി വൈദികന്‍ ബന്ദിയാക്കപ്പെട്ടു. പാലാ രാമപുരം സ്വദേശി 56 വയസ്സുകാരനായ ടോം ഉഴുന്നാലിലിനെ ആണ് ഐസിസ് തീവ്രവാദികള്‍ എന്ന് കരുതപ്പെടുന്നവര്‍ തടവിലാക്കിയത്. വൈദികനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ് എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. യെമനില്‍ എംബസ്സി ഇല്ലാത്തതാണ് നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടു പോവുന്നതിനു തടസ്സം എന്ന് എന്ന് മന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഒരാള്‍ മാത്രമാണ് ആക്രമണത്തില്‍ മരിച്ചത് എന്നും മന്ത്രി സ്ഥിരീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍