UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റെയില്‍വേ ബജറ്റ് 2016-ലൈവ് ബ്ലോഗ്

വഡോദരയില്‍ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കും

ശബരി പാതയ്ക്ക് 20 കോടി രൂപ, തിരുവനന്തപുരം-കന്യാകുമാരി പാതയ്ക്ക് 28 കോടി രൂപ

ട്രെയിന്‍ എത്തിച്ചേരുന്ന സ്റ്റേഷനുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ജിപിഎസ് അധിഷ്ഠിത ഡിസ്‌പ്ലേ സംവിധാനം

റിസര്‍വ് ചെയ്യാത്ത യാത്രക്കാര്‍ക്കായി ദീര്‍ഘദൂര ട്രെയിനുകളില്‍ ദീന്‍ ദയാല്‍ കോച്ചുകള്‍

എല്ലാ പ്രധാനപ്പെട്ട സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ ഘട്ടംഘട്ടമായി സ്ഥാപിക്കും.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ശേഷി വര്‍ദ്ധിപ്പിക്കും. മിനിട്ടില്‍ 7,200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.

475 സ്റ്റേഷനുകളില്‍ 17,000 ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും

യാത്രാ നിരക്കില്‍ വര്‍ദ്ധനവില്ല

അഞ്ചു വര്‍ഷം കൊണ്ട് 8.8 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിക്കും.

റെയില്‍വേ വികസനത്തിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

എല്‍ഐസി 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കും

അജ്മീര്‍, അമൃത്സര്‍, ഗയ, മഥുര, നന്ദേദ്, നാസിക്, പുരി, തിരുപ്പതി, വാരണാസി തുടങ്ങിയ തീര്‍ത്ഥാടക സ്റ്റേഷനുകള്‍ നവീകരിക്കും.

ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ ഓട്ടോ ഹബ്ബ് ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും

പോര്‍ട്ടര്‍മാര്‍ ഇനി സഹായക് എന്നറിയപ്പെടും

തീര്‍ത്ഥാടക ബാഹുല്യമുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

കുട്ടികള്‍ക്കുള്ള ഭക്ഷണവും ചൂടുവെള്ളവും ട്രെയിനുകളില്‍ ലഭ്യമാക്കും.

നാടന്‍ ഭക്ഷണം യാത്രക്കാര്‍ക്ക് ലഭ്യമാക്കും.

ഐആര്‍സിടിഎസ് ഘട്ടംഘട്ടമായി കാറ്ററിംഗ് സര്‍വീസ് ആരംഭിക്കും

ഗൂഗിളുമായി ചേര്‍ന്ന് നൂറു സ്റ്റേഷനുകളില്‍ ഈ വര്‍ഷം വൈഫൈ ഏര്‍പ്പെടുത്തും.

1,780 ഓട്ടോമാറ്റിക് ടിക്കറ്റ് വിതരണ മെഷീനുകള്‍ സ്ഥാപിക്കും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് താഴത്തെ ബര്‍ത്ത് ക്വാട്ട 50 ശതമാനം വര്‍ദ്ധിപ്പിക്കും.

പരാതി പരിഹാര സംവിധാനത്തിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കും.

സുതാര്യത വര്‍ദ്ധിപ്പിക്കും. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റും സോഷ്യല്‍ മീഡിയയേയും അതിനായി ഉപയോഗിക്കും.

ആളില്ലാ ലവല്‍ ക്രോസുകള്‍ 2020-ഓടെ ഇല്ലാതാകും

തിരുവനന്തപുരത്ത് സബ്അര്‍ബന്‍ ട്രെയിന്‍ സംവിധാനം

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ചരക്കു ഗതാഗതം വര്‍ദ്ധിക്കുന്നതിനാല്‍ ചരക്കുതീവണ്ടികള്‍ക്ക് മാത്രമായി കൂടുതല്‍ പാത

ഒരു ദിവസം ഏഴ് കിലോമീറ്റര്‍ പുതിയ പാത നിര്‍മ്മിക്കും. ഇപ്പോഴത് 4.3 കിലോമീറ്ററാണ്. 2017-18-ല്‍ ദിനംപ്രതി 13 കിലോമീറ്ററും 2019-ല്‍ 19 കിലോമീറ്ററും നിര്‍മ്മിക്കും.

2,800 കിലോമീറ്റര്‍ പുതിയ പാത കമ്മീഷന്‍ ചെയ്യും.

കഴിഞ്ഞ ബജറ്റിലെ 139 പ്രഖ്യാപനങ്ങളില്‍ നടപടികള്‍ സ്വീകരിച്ചു. ഇതാദ്യമായി നടപ്പാക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി.

സുരക്ഷയ്ക്കായി അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കും

ചരക്കു തീവണ്ടികളുടെ വേഗത 50 കിലോമീറ്റര്‍ വര്‍ദ്ധിപ്പിക്കും.

കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപത്തിന്റെ ഇരട്ടി ഈ സാമ്പത്തിക വര്‍ഷം റെയില്‍വേ നിക്ഷേപിക്കും

പണം കണ്ടെത്താന്‍ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തും.

ഈ വര്‍ഷം ലക്ഷ്യമിടുന്ന വരുമാനം 1,84,820 കോടി രൂപ.

ജനപ്രിയ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി

കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയില്‍ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍