UPDATES

വിപണി/സാമ്പത്തികം

തത്ക്കാല്‍ ടിക്കറ്റ് വിറ്റ് റെയില്‍വെ നാല് കൊല്ലം കൊണ്ട് നേടിയത് 25000 കോടിയിലേറെ രൂപ

തത്കാല്‍ സംവിധാനം ആരംഭിച്ചത് 1997 ല്‍

യാത്രയുടെ അവസാന രണ്ട് ദിവസം റിസര്‍വേഷന്‍ ചെയ്യാന്‍ സാധിക്കാന്‍ ഏര്‍പ്പെടുത്തിയ തത്ക്കാല്‍ സംവിധാനം വഴി റെയില്‍വെ നേടിയത് 25392 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. റെയില്‍വെ തന്നെയാണ് വിവരാവകാശത്തിന് മറുപടിയായി ഇക്കാര്യം വെളിപ്പെടുത്തിയത്.
തത്കാല്‍ ടിക്കറ്റ് പ്രകാരം 21,530 കോടി രൂപയും തത്കാല്‍ പ്രീമിയം വഴി 3862 കോടി രൂപയുമാണ് റെയില്‍വെയ്ക്ക് ലഭിച്ചത്. തത്കാല്‍ പ്രീമിയത്തില്‍ അവസാന നാല് വര്‍ഷം 62 ശതമാനത്തിന്റെ വര്‍ധനായണുണ്ടായത്

അടിസ്ഥാന നിരക്കിന്റെ പത്തുശതമാനം അധിക ചാര്‍ജ്ജാണ് സാധാരണ ക്ലാസിലേക്കുള്ള തത്ക്കാല്‍ ടിക്കറ്റിന്റെ വില. മറ്റ് ക്ലാസുകള്‍ക്ക് അടിസ്ഥാന നിരക്കിന്റെ 30 ശതമാനവുമാണ് ടിക്കറ്റ് വില. 1997ലാണ് ചില പ്രത്യേക ട്രെയിനുകളില്‍ തത്കാല്‍ ഏര്‍പ്പെടുത്തിയത്. 2004ല്‍ മറ്റു ട്രെയിനുകളിലും ഇത് വ്യാപിപ്പിച്ചു.

2014 ലാണ് പ്രീമിയം തത്കാല്‍ ഏര്‍പ്പെടുത്തിയത്. 2016-17 ല്‍ പ്രീമിയം തത്ക്കാല്‍ വഴി റെയില്‍വെ നേടിയത് 6672 കോടി രൂപയാണ് ലഭിച്ചത്. 2017-18 ല്‍ തത്കാല്‍ വഴി ലഭിച്ചത് 6952 കോടി രൂപയും ലഭിച്ചു.

2677 ട്രെയിനുകളില്‍ ഇപ്പോള്‍ തത്കാല്‍ സംവിധാനം നിലവിലുണ്ട്. ആകെയുള്ള 11.57 ലക്ഷം സീറ്റുകളില്‍ 1.71 ലക്ഷം സീറ്റുകളാണ് തത്കാല്‍ വഴി ലഭ്യമാക്കുന്നത്.

 

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍