UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവര്‍ഷത്തില്‍ രാജ്യത്തെ 200 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും

സ്റ്റേഷനുകള്‍ കൂടാതെ ട്രെയിനുകളില്‍കൂടിയും വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്

പുതുവര്‍ഷത്തില്‍ രാജ്യത്തെ 200 സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ റെയില്‍വേ ഒരുങ്ങുന്നു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് 2017-ല്‍ കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ നൂറോളം സ്റ്റേഷനുകളിലാണു ഈ വര്‍ഷം വൈഫൈ സംവിധാനം ഒരുക്കിയിരുന്നത്. അടുത്ത വര്‍ഷം വൈഫൈ സൗകര്യമുള്ള സ്റ്റേഷനുകള്‍ ഇരട്ടിയാക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. സ്റ്റേഷനുകള്‍ കൂടാതെ ട്രെയിനുകളില്‍കൂടിയും വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍  സര്‍ക്കാര്‍ പദ്ധതിയുണ്ട്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എതാനും ട്രെയിനുകളിലും വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍