UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വിഷാദരോഗത്തിനും ഉല്‍ക്കണ്ഠയ്ക്കുമുള്ള മരുന്ന് കണ്ടുപിടിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

വിഷാദരോഗത്തിന് സാധാരണ ഉപയോഗിക്കുന്ന മരുന്നുകളെപ്പോലെ പാര്‍ശ്വഫലമോ വിഷാംശമോ ഉള്ളതല്ല ഈ മരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ വാദം

മാനസികസമ്മര്‍ദ്ദവും വികാരവിക്ഷോഭങ്ങളും ഉല്‍ക്കണ്ഠയും വിഷാദരോഗവുമെല്ലാം ഇന്ന് ആഗോളതലത്തിലെ പ്രധാന ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിഷാദരോഗം, ഉല്‍ക്കണ്ഠ, മാനസിക സമ്മര്‍ദ്ദം, ഓര്‍മ്മക്കുറവ്, അള്‍ഷിമേഴ്‌സ്, പക്ഷാഘാതം എന്നിവയെല്ലാം ഇതിന്റെയെല്ലാം ഭാഗം. അതേസമയം നാഡീവ്യൂഹത്തിന്റെ തകരാറ് മൂലം സംഭവിക്കുന്ന ഇത്തരം രോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.

2-ഒക്‌സാ-സ്‌പൈറോ 5.4 ഡിസേന്‍3 എന്നാണ് ഈ മരുന്നിന് പേരിട്ടിരിക്കുന്നത്. നാഡീവ്യൂഹത്തിലാണ് ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുക. വിവിധ മൃഗങ്ങളില്‍ പരീക്ഷിച്ച ഈ മരുന്ന് വിഷാദരോഗത്തിനും ഉല്‍ക്കണ്ഠയ്ക്കും വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പക്ഷാഘാതം പോലുള്ള നൂറോസൈക്യാട്രിക് രോഗങ്ങള്‍ക്കും ഇത് ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. തങ്ങളുടെ പഠന റിപ്പോര്‍ട്ട് സയന്റിഫിക് റിപ്പോര്‍ട്ട് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു.

വിഷാദരോഗത്തിന് സാധാരണ ഉപയോഗിക്കുന്ന മരുന്നുകളെപ്പോലെ പാര്‍ശ്വഫലമോ വിഷാംശമോ ഉള്ളതല്ല ഈ മരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നടത്തുന്ന ജോയിന്റ് ലബോറട്ടറി ഫോര്‍ സസ്‌റ്റെയ്‌നബിള്‍ കെമിസ്ട്രി അറ്റ് ഇന്റര്‍ഫേസസ്, ജോയിന്റ് ലബോറട്ടറി ഫോര്‍ നാച്ചുറല്‍ പ്രൊഡക്ട്‌സ് ആന്‍ഡ് സിന്തെസിസ് ടുവേര്‍ഡ്‌സ് അഫോര്‍ഡബിള്‍ ഹെല്‍ത്ത് എന്നിവ ചേര്‍ന്നാണ് ഗവേഷണം സംഘടിപ്പിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി, ഹൈദ്രാബാദ് സര്‍വകലാശാല, സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നവേറ്റീവ് റിസേര്‍ച്ച് എന്നിവയും ഗവേഷണത്തില്‍ പങ്കാളികളായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍