UPDATES

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദു ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറി

അഴിമുഖം പ്രതിനിധി

ഹിജാബ് ധരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ ഷൂട്ടര്‍ ഹീന സിദ്ദു ഇറാനില്‍ നടക്കുന്ന ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപപ്പില്‍ നിന്നും പിന്മാറി. ടെഹറാനില്‍ ഡിസംബറിലാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നത്. നിലവിലെ ചാമ്പ്യനാണ് ഹീന.

മത്സരത്തില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്നും സംഘാടകര്‍ ആവിശ്യപ്പട്ടിരുന്നു. ഇതിനെതിരേയുള്ള പ്രതിഷേധമായിട്ടാണ് ഹീന ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയത്.

നിര്‍ബന്ധപൂര്‍വമായി ഹിജാബ് ധരിപ്പിക്കുന്നത് ചാമ്പ്യന്‍ഷിപ്പിന്റെ സപിരിറ്റ് ഇല്ലാതാക്കുന്നൊരു കാര്യമാണ്. എനിക്കതിനോട് യോജിക്കാന്‍ കഴിയില്ല. ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറുന്നു; ഹീന സിദ്ദു ടൈംസ് ഓഫ് ഇന്ത്യയോട് തന്റെ നയം വ്യക്തമാക്കുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ മതവിശ്വാസം പിന്തുടരാം, അതുപോലെ എന്റെ വിശ്വാസങ്ങള്‍ പാലിക്കാന്‍ എന്നെയും അനുവദിക്കണം. നിങ്ങള്‍ നിങ്ങളുടെ മതവിശ്വാസം എന്റെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ഞാന്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ഹീന പറയുന്നു.

ചാമ്പ്യന്‍ഷിപ്പ് സംഘാടകരുടെ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമാവലികളില്‍ ഇസ്ലാമിക് റപ്പബ്ലിക്കിലെ നിയമങ്ങള്‍ കായികതാരങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സത്രീകളുടെ വസ്ത്രധാരണരീതിയും ഹിജാബ് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഇതില്‍ എടുത്തു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍