UPDATES

അസൈന്‍മെന്റിന് എന്തുകൊണ്ട് പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തു; ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി പറയുന്നു

അഴിമുഖം പ്രതിനിധി

ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡ്‌ സര്‍വ്വകലാശാല വളരെ വ്യത്യസ്തമായഒരു അസൈന്മെന്റ് ആണ് അവിടത്തെ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. സെലിബ്രിറ്റികളുടെ സാമൂഹ്യ ജീവിതത്തെക്കുറിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് അസൈന്‍മെന്റ് തയ്യാറാക്കേണ്ടിയിരുന്നത്.

ക്ലാസ്സിലെ മറ്റുള്ളവര്‍ ലിയനാര്‍ഡോ ഡി കാപ്രിയോയെയും വില്‍ സ്മിത്തിനെയും തെരഞ്ഞെടുത്തപ്പോള്‍ അതിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി തെരഞ്ഞെടുത്തത് പ്രിയങ്ക ചോപ്രയെ. കണ്‍വെന്‍ഷണല്‍ റോളുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്തതിനാല്‍ ആണ് വിഷയമായി അവരെ തെരഞ്ഞെടുക്കാനും പഠനം നടത്താനും കാരണം എന്ന് ക്വീന്‍സ്‌ലാന്‍ഡ്‌  സര്‍വ്വകലാശാലയിലെ ആര്‍ട്സ് വിഭാഗം വിദ്യാര്‍ഥി ആകാന്‍ഷ പാണ്ഡേ പറയുന്നു.

ബിഗ്‌ ബി അടക്കം പലരും ഹോളിവുഡ് സിനിമകളില്‍ തല കാട്ടിയിട്ടുണ്ട്. ഐശ്വര്യ റായ് ബച്ചന്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ മുഴുനീള വേഷങ്ങളും ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും കിട്ടിയത് ഇന്ത്യക്കാര്‍ ആയ ക്യാരക്ടര്‍ തന്നെയായിരുന്നു. പക്ഷേ പ്രിയങ്ക ചോപ്ര ചെയ്ത ബെവാച്ച് എന്ന സിനിമയിലും ക്വാന്റിക്കോയിലും സ്റ്റീരിയോ ടൈപ്പുകളെ മറികടന്ന് അതേ ദേശത്തെ ക്യാരക്ടര്‍ തന്നെയാണ് അവര്‍ ചെയ്തിരിക്കുന്നത്. ആ നീക്കം മറ്റാരും നടത്തിയിട്ടില്ല. ആകാന്‍ഷ ചൂണ്ടിക്കാട്ടുന്നു.

എടുത്ത വിഷയത്തെക്കുറിച്ച് ആകാന്‍ഷ പോസ്റ്റ്‌ ഇട്ടതോടെയാണ്‌ വിവരം പുറത്ത് എത്തിയത്. ആകാന്‍ഷയുടെ ട്വീറ്റ് പ്രിയങ്ക ചോപ്ര റിട്വീറ്റ് ചെയ്തു. സര്‍വ്വകലാശാലയുടെ പേരും താന്‍ എടുത്ത വിഷയവും ടൈപ്പ് ചെയ്തിട്ടുള്ള ചിത്രം അടക്കമാണ് ആകാന്‍ഷ ട്വീറ്റ് ഇട്ടിരിക്കുന്നത്.

പ്രിയങ്ക ചോപ്രയെക്കുറിച്ച് ഒരു പേപ്പര്‍ എഴുതുന്നതില്‍ അഭിമാനമുണ്ട് എന്ന് പറഞ്ഞ ആകാന്‍ഷ പ്രിയങ്കയ്ക്ക് നന്ദിയും പറയുന്നു.

അസൈന്‍മെന്റില്‍ നിന്നുള്ള ഒരു ഭാഗം അവര്‍ ബസ്ഫീഡിന് പ്രസിദ്ധീകരണത്തിനായി നല്‍കിയിരുന്നു. അതില്‍ പ്രിയങ്ക എങ്ങനെ ഒരു റോള്‍ മോഡല്‍ ആകുന്നു എന്നും ആകാന്‍ഷ പങ്കു വയ്ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍