UPDATES

വായിച്ചോ‌

ഇന്ത്യയുടെ വിശ്വാസ്യത തകര്‍ക്കരുത്: ഹാര്‍വാഡില്‍ നിന്ന് മോദിക്കൊരു ഹാര്‍ഡ് ഹിറ്റിംഗ് മറുപടി

അമര്‍ത്യ സെന്നിനെ പോലുള്ള സാമ്പത്തിക വിദഗ്ധരേയും വിശ്വാസ്യതയുള്ള അക്കാഡമിക് വിദഗ്ധരേയും പരിഹസിച്ച് സ്വയം ന്യായീകരിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയെ പരിഹാസ്യമാക്കാനേ സഹായിക്കൂ

ഹാര്‍വാഡല്ല, ഹാര്‍ഡ് വര്‍ക്കാണ് പ്രധാനമെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിനെ പരിഹസിച്ച പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ചുട്ട മറുപടി. അമര്‍ത്യ സെന്നിനെ പോലുള്ള സാമ്പത്തിക വിദഗ്ധരേയും വിശ്വാസ്യതയുള്ള അക്കാഡമിക് വിദഗ്ധരേയും പരിഹസിച്ച് സ്വയം ന്യായീകരിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യയെ പരിഹാസ്യമാക്കാനേ സഹായിക്കൂ എന്ന് ഹാര്‍വാഡിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ പ്രതീക് കന്‍വാള്‍ പ്രധാനമന്ത്രിക്കയച്ച തുറന്ന കത്തില്‍ പറയുന്നു. കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരം നേടിക്കഴിഞ്ഞു. ഛണ്ഡിഗഡ് സ്വദേശിയായ പ്രതീക്, ഹാര്‍വാഡില്‍ എംഎ പബ്ലിക് പോളിസി വിദ്യാര്‍ത്ഥിയാണ്.

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അമര്‍ത്യ സെന്നിനെ പരിഹസിക്കാന്‍ വേണ്ടി ഹാര്‍വാഡിനേയും മോദി പരിഹസിച്ച അതേ സമയത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ത്യാ ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഹാര്‍വാഡിലെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രതീക് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ പഠനശേഷം നാട്ടിലേയ്ക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ പിന്തിരിപ്പിക്കുന്നതാണെന്ന് പ്രതീക് അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട്് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരില്‍ അമര്‍ത്യ സെന്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങിയവര്‍ക്കെതിരെ മോദി സംസാരിച്ചിരുന്നു. ചില വലിയ സാമ്പത്തിക വിദഗ്ധരുണ്ട്. ചിലര്‍ ഹാര്‍വാഡില്‍ നിന്നും ചിലര്‍ ഓക്‌സ്‌ഫോഡില്‍ നിന്നുമാണ്. ചിലര്‍ പറഞ്ഞത് ജിഡിപി രണ്ട് ശതമാനം കുറയുമെന്നാണ്, മറ്റ് ചിലര്‍ നാല് ശതമാനമെന്നും. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ഹാര്‍വാഡില്‍ നിന്നുള്ളവരല്ല ഹാര്‍ഡ് വര്‍ക്ക് (കഠിനാദ്ധ്വാനം) ചെയ്യുന്നവരാണ്് ശരിയെന്ന് തെളിഞ്ഞതായി മോദി അവകാശപ്പെട്ടിരുന്നു. മോദിയുടെ ഈ മനോഭാവത്തെ വിമര്‍ശിച്ചുകൊണ്ടാണ് പ്രതീകിന്റെ കത്ത്്. ഇന്ത്യ പോലെ ഇത്ര വലിയൊരു ബഹുസ്വര സമൂഹത്തെ വികസനത്തിലേയ്ക്ക് നയിക്കുക എന്നതിന് വ്യത്യസ്ത കാഴ്ചപ്പാടുകളുടെ സഹായം വേണ്ടിവരും. വിശ്വാസ്യതയുടെ അക്കാഡമീഷ്യന്‍മാരേയും സാമ്പത്തിക വിദഗ്ധരേയുമെല്ലാം ഇത്തരത്തില്‍ അപഹസിക്കുന്നത് ഇന്ത്യയെ ലോകത്ത് ഒറ്റപ്പെടുത്തുകയേ ഉള്ളൂ.

ഞാനൊരു ഹാര്‍ഡ് വര്‍ക്കിംഗ് നാഷണലിസ്റ്റാണ്. തെളിവുകളുടെ, യുക്തിയുടെ അടിസ്ഥാനത്തിലുള്ള പഠനരീതികളും അന്വേഷണങ്ങളുമാണ് ഞങ്ങള്‍ ശീലിച്ചിട്ടുള്ളത്. നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും സഹായിക്കാന്‍ ഞങ്ങള്‍ക്കാവും. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനങ്ങളിലൂടെ നോട്ട് നിരോധനം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാമെന്നും പ്രതീക് കന്‍വാള്‍ മോദിയോട് പറയുന്നു.

വായനയ്ക്ക്:
https://goo.gl/fdIwrl

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍