UPDATES

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഐ എസ് പോരാളി സിറിയയില്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭാഗമായി തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരനായ എന്‍ജനീയറിംഗ് വിദ്യാര്‍ത്ഥി സിറിയയില്‍ കൊല്ലപ്പെട്ടു. തെലുങ്കാനയിലെ ആദിലാബാദ് സ്വദേശി ഇരുപത്തിയഞ്ചുകാരനായ ഹനീഫ് വസീമാണ് കൊല്ലപ്പെട്ടത്.

എന്‍ജനീയറിംഗ് ബിരുദധാരിയായ വസീം ഉപരിപഠനത്തിനായി ലണ്ടനിലെത്തിയശേഷമാണ് ഐ എസില്‍ ചേരാനായി പോകുന്നത്. ഇയാള്‍ മാര്‍ച്ച് 15 ന് കൊല്ലപ്പെട്ടന്നാണ് ഇന്റലിജന്‍സ് പറയുന്നത്. വസീമിനോടൊപ്പം മറ്റൊരാളും ഐ എസില്‍ ചേരാനായി പോയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കരിംനഗര്‍ സ്വദേശിയായ ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണ്. തീവ്രവാദ നേതാക്കളുടെ പ്രസംഗങ്ങളില്‍ ആവേശം ഉള്‍കൊണ്ടു നിരവധി ഇന്ത്യക്കാരാണ് ഐ എസില്‍ ചേരാനായി പോയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍