UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കുട്ടികള്‍ കുളിക്കുന്നത് തന്റെ മുന്നിലാകണം; അധ്യാപകനെതിരെ ലൈംഗിക ചൂഷണത്തിന് കേസ്

രാത്രികാലങ്ങളില്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാറുണ്ടെന്നും പരാതി

ഔറംഗബാദിനടുത്ത് ബീഡ് ജില്ലയില്‍ പെണ്‍കുട്ടികള്‍ നഗ്നരായി തന്റെ മുന്നില്‍ നിന്ന് കുളിക്കണമെന്ന് ആവശ്യപ്പെട്ട റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അധ്യാപകനെതിരെ കേസെടുത്തു. ഷിരുര്‍ താലൂക്കിലെ ഒരു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ലേക് ലഡ്കി അഭിയാന്‍ എന്ന സംഘടനയ്ക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

രാത്രികാലങ്ങളില്‍ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകനായ ഇയാള്‍ കഴിഞ്ഞ അഞ്ച് മാസമായി ഇത് തുടരുന്നുണ്ട്. കുട്ടിയുടെ ബന്ധുക്കള്‍ പഠനം നിര്‍ത്തിച്ച് വിവാഹം കഴിപ്പിച്ചതോടെയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി അധ്യാപകനെതിരെ ഷിരൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ബുല്‍ധാനയിലെ ആശ്രമത്തില്‍ ദലിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതിന്റെ വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.

ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബീഡ് ജില്ലാ പോലീസ് മേധാവി ജി ശ്രീധര്‍ മാധ്യമങ്ങളെ അറിയിച്ചു. 36 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 120 വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ ഉള്ളത്. സ്‌കൂളില്‍ എട്ട് പുരുഷ അധ്യാപകരാണ് ഉള്ളത്. ആഴ്ചയില്‍ രണ്ട് അധ്യാപകര്‍ വീതം സ്‌കൂളില്‍ താമസിക്കുന്നതാണ് പതിവ്. അതേസമയം ഇവിടെ അധ്യാപികമാരോ വനിത വാര്‍ഡന്മാരോ ഇല്ല. സ്‌കൂള്‍ സന്ദര്‍ശിച്ച അഭിയാന്‍ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചതില്‍ നിന്നും കത്തിലെ ആരോപണങ്ങള്‍ ശരിയാണെന്ന് വ്യക്തമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍