UPDATES

ഇന്ത്യയില്‍ നിന്നുള്ള പച്ചക്കറി ഉത്പന്നങ്ങളുടെ ഇറക്കുമതി പാകിസ്താന്‍ നിര്‍ത്തി

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നിന്നുള്ള പരുത്തിയും പച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി പാകിസ്താന്‍ നിര്‍ത്തി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷമേറിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നിന്നും കറാച്ചി തുറമുഖത്തിലൂടെയും വാഗാ അതിര്‍ത്തിയിലൂടെയും ഇറക്കുമതി ചെയ്തിരുന്ന കാര്‍ഷിക ഉത്പന്നങ്ങളാണ് പാക്കിസ്ഥാന്‍ നിര്‍ത്തിരിക്കുന്നത്. പുതിയ പെര്‍മിറ്റുകള്‍ താത്കാലികമായി അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്ലാന്റ് പ്രോട്ടക്ഷന്‍(ഡിപിപി) അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും പാക്കിസ്ഥാന്‍ അറിയിച്ചിട്ടില്ലെന്നും ഇറക്കുമതി നിര്‍ത്തിയെന്നും വ്യാപാരികള്‍ അറിയിച്ചു. ഇറക്കുമതി നിര്‍ത്തിയതിനെ കുറിച്ച് ഡിപിപി മേധാവി ഇമ്രാന്‍ ഷാമി നല്‍കിയ വിശദീകരണം രാജ്യത്തെ കര്‍ഷകരെ പിന്തുണയ്ക്കാനാണ് ഈ നടപടിയെന്നാണ് പറയുന്നത്.

പാക് ആഭ്യന്തര വിപണിയില്‍ പച്ചക്കറികളുടെ ക്ഷാമം നേരിട്ടതിനാലാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള്‍ ആവശ്യത്തിന് പച്ചക്കറികള്‍ രാജ്യത്ത് ഉത്പാദിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്നും ഇത് താത്കാലികം മാത്രമാണെന്നും ഇമ്രാന്‍ ഷാമി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍