UPDATES

പ്രവാസം

ദുബായ് എയര്‍പോര്‍ട്ടില്‍ ഇന്ത്യന്‍ യുവതി പ്രസവിച്ചു; വനിത ഇന്‍സ്‌പെക്ടറുടെ സഹായം

ചുറ്റമുള്ളവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അപ്പോളാണ് ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എന്ന വനിതാ ഇന്‍സ്‌പെക്ടര്‍ സഹായവുമായി എത്തിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതി പ്രസവിച്ചു. ടെര്‍മിനല്‍ 2ല്‍ വനിതാ ഇന്‍സ്‌പെക്ടറുടെ സഹായത്തോടെയാണ് 26കാരിയായ യുവതി പ്രസവിച്ചത് എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി പ്രസവവേദനയിലിരിക്കുമ്പോള്‍ ചുറ്റമുള്ളവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അപ്പോളാണ് ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എന്ന വനിതാ ഇന്‍സ്‌പെക്ടര്‍ സഹായവുമായി എത്തിയത്.

ഇന്‍സ്‌പെക്ഷന്‍ റൂമിലെയേക്ക് ഗര്‍ഭിണിയെ മാറ്റുകയും ഇവിടെ ഇവര്‍ പ്രസവിക്കുകയുമായിരുന്നു. ആണ്‍കുട്ടിയാണ് ജനിച്ചത്. കുട്ടിയുടെ ശ്വാസോച്ഛ്വാസം നടക്കുന്നില്ലെന്ന് മനസിലായ ഹനാന്‍ സിപിആര്‍ നല്‍കി. അമ്മയേയും കുട്ടിയേയും ആശുപത്രിയിലേയ്ക്ക് മാറ്റി. അടിയന്തര ഘട്ടത്തില്‍ സഹായവുമായി എത്തിയ ഇന്‍സ്‌പെക്ടര്‍ ഹനാനെ ദുബായ് പൊലീസിന്റെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ആദരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍