കഴിഞ്ഞ വര്‍ഷം 11 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതില്‍ 3 പേര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടത്. 46 പേര്‍ ആക്രമിക്കപ്പെട്ടു. 27 സംഭവങ്ങളില്‍ തടവിലാക്കല്‍ അടക്കമുള്ള പൊലീസ് നടപടിയുണ്ടായി.
The Hoot പ്രസിദ്ധീകരിച്ച ‘India Freedom Report: Media Freedom and Freedom of Expression in 2017’ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കഴിഞ്ഞ വര്‍ഷം എത്ര അപകടകരമായിരുന്നു എന്നു കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം 11 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അതില്‍ 3 പേര്‍ അവരുടെ ജോലിയുമായി ബന്ധപ്പെട്ടാണ് കൊല്ലപ്പെട്ടത്. 46 പേര്‍ ആക്രമിക്കപ്പെട്ടു. 27 സംഭവങ്ങളില്‍ തടവിലാക്കല്‍ അടക്കമുള്ള പൊലീസ് നടപടിയുണ്ടായി.
സെപ്റ്റംബറില്‍, ‘ഭരണകൂടവിരുദ്ധം’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ലങ്കേഷ് പത്രിക’ യുടെ എഡിറ്റര്‍ ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ത്രിപുരയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു – ഗോത്ര സംഘര്‍ഷങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കിയ ദിന്‍ രാത് ചാനലിലെ ശന്തനു ഭൗമിക്, ഭോജുങ് നഗറിലെ ഒരു സംഘര്‍ഷത്തില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ വെടിയേറ്റ് മരിച്ച, സ്യാന്ദന്‍ പത്രികയുടെ മുതിര്‍ന്ന ലേഖകന്‍ സുദീപ് ദത്ത ഭൌമിക് എന്നിവര്‍.
പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് മാധ്യമപ്രവര്‍ത്തകരെ ഏറ്റവുമധികം ആക്രമിച്ചതെന്ന് താഴെയുള്ള പട്ടികയില്‍ നിന്നും ബോധ്യമാകും. ആഗസ്ത് 2017-ല്‍, ദേര സച്ച സൌദ ഹലവന്‍ ഗുര്‍മീത്ത് സിംഗിനെ തടവിലാക്കിയതിനെത്തുടര്‍ന്നുല്‍അ സംഘര്‍ഷത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. സംഘര്‍ഷങ്ങളില്‍ ടെലിവിഷന്‍ ചാനലുകളുടെ വാഹനങ്ങള്‍ കത്തിക്കുകയും ലേഖകരെ ആക്രമിക്കുകയും ക്യാമറ കൈകാര്യം ചെയ്യുന്നവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങള്‍:
അക്രമികള്‍ – ആക്രമണങ്ങളുടെ എണ്ണം
പൊലീസ് – 13
രാഷ്ട്രീയക്കാര്‍, രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകര്‍ – 6
ഹിന്ദു വലതുപക്ഷ സംഘടനകള്‍, അംഗങ്ങള്‍ – 3
വിദ്യാര്‍ത്ഥി സംഘടനകള്‍ – 1
ബാങ്ക്, ചലച്ചിത്ര മേഖല സ്വകാര്യ സുരക്ഷ ജീവനക്കാര്‍ – 2
മണല്‍ ഖനന മാഫിയ – 2
ഡോക്ടര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ – 2
ദേര സച്ച സൌദ അംഗങ്ങള്‍/ഉദ്യോഗസ്ഥര്‍ – 2
മദ്യ മാഫിയ – 1
മയക്കുമരുന്ന് കടത്തുകാര്‍ – 1
തൊഴിലാളി സംഘടനകള്‍ – 1
സര്‍വകലാശാല ഉദ്യോഗസ്ഥര്‍ – 1
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ – 1
മൊത്തം – 46
മാനനഷ്ട കേസ്
2017-ല്‍ മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മാനനഷ്ടക്കേസുകള്‍ വന്നത്, 19 എണ്ണം. അഞ്ചെണ്ണം നല്കിയത് ചലച്ചിത്ര, ടി വി മേഖലയില്‍ നിന്നുള്ളവരാണ്. ഒരെണ്ണം നല്കിയത് കെന്‍സാര്‍ ബോഡ് ആദ്യഖന്‍ പഹ്ലാജ് നിഹലാനിയാണ്. Economic and political Weekly പ്രസാധകരായ സമീക്ഷ ട്രസ്റ്റിനും പത്രാധിപര്‍ക്കും മറ്റ് ലേഖകര്‍ക്കുമെതിരെ അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ് നല്കി. മുംബൈ പൊലീസ് രണ്ടു കേസുകള്‍ നല്കി-ഒന്നു അവരെ മോശമായി ചിത്രീകരിച്ച ഒരു മാധ്യമപ്രവര്‍ത്തകനെതിരെ, മറ്റൊന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖാദ്‌സെക്കു ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് 2016-ല്‍ കണ്ടെത്തിയതായി അവകാശപ്പെട്ട ഒരു ഓണ്‍ലൈന്‍ നുഴഞ്ഞുകയറ്റക്കാരനെതിരെ.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളിലും ഭീഷണിയിലും ആന്ധ്രപ്രദേശ് മുന്നില്‍ നിന്നു. ഭാരത മാതാവിനെതിരെ പ്രസംഗിച്ചു എന്നാരോപിച്ചു ഒരു ക്രിസ്ത്യന്‍ മതപ്രചാരണ സംഘത്തിലെ ഒരാളെ ഡിസംബര്‍ 2017-ല്‍ പൊലീസ് പിടികൂടി. ഇന്റെര്‍നെറ്റ്, സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട് ചെയ്തത് കര്‍ണാടകയിലാണ്. ഡിസംബര്‍ 2016-ല്‍ ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ മാനനഷ്ട കേസുകളുടെ എണ്ണതില്‍ കുത്തനെ കുറവുണ്ടായി. ഏഴെണ്ണം മാത്രമായി അത് കുറഞ്ഞു. എഐഎഡിഎംകെ ഒരെണ്ണം മാത്രമാണ് നല്‍കിയത്. 2011നും 2016നും ഇടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ ഏതാണ്ട് 200-ഓളം മാനനഷ്ടക്കേസുകള്‍ നല്‍കിയ കക്ഷിയാണ് ഇത്. പരാതിക്കാരിലെ ഏറ്റവും വലിയ വിഭാഗം രാഷ്ട്രീയക്കാരാണ് (25), കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ (11),ചലച്ചിത്ര, ടെലിവിഷന്‍ താരങ്ങള്‍ (9) എന്നിങ്ങനെയാണ് മറ്റുള്ളവര്‍. രാഷ്ട്രീയക്കാരെ ഉപഗണങ്ങളാക്കിയാല്‍ 25-ല്‍ 13ഉം ബി ജെ പ്പിക്കാരാണ്.
സംസ്ഥാനം തിരിച്ചുള്ള മാനഷ്ടക്കേസുകള്‍:
സംസ്ഥാനം – കേസുകളുടെ എണ്ണം
ആന്ധ്ര പ്രദേശ്/തെലങ്കാന – 1
അസം – 1
ഡല്‍ഹി – 11
ഗോവ – 1
ഗുജറാത്ത് – 2
ഹിമാചല്‍ പ്രദേശ് – 1
ജമ്മു കാശ്മീര്‍ – 1
കര്‍ണാടകം – 6
കേരളം – 1
മധ്യപ്രദേശ് – 2
മിസോറാം – 1
ഒഡിഷ – 1
പഞ്ചാബ് – 1
തമിഴ് നാട് – 7 .
ത്രിപുര – 1
ഉത്തര്‍പ്രദേശ് – 2
പശ്ചിമ ബംഗാള്‍ – 4
മൊത്തം – 63
പുതിയ നിയന്ത്രണങ്ങള്‍
പല സംസ്ഥാന സര്‍ക്കാരുകളും മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചു. ഗോവ, ജമ്മു കാശ്മീര്‍, കേരളം, ഒഡിഷ, രാജസ്ഥാന്‍, പശ്ചിമബംഗാള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്. റിപ്പോര്‍ടില്‍ ഇത് സംബന്ധിച്ച നിരവധി പരാമര്‍ശങ്ങളുണ്ട്. അവയില്‍ ചിലത് ഇതാണ് :
ഗോവയിലെ ബിജെപി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. മുഖ്യമന്ത്രിയെ മനോഹര പരീക്കറുടെ നിര്‍ദ്ദേശപ്രകാരം തെരഞ്ഞെടുത്ത മാധ്യമ കൂടിക്കാഴ്ച്ചകള്‍ മാത്രമേ നടത്തുന്നുള്ളൂ. ജൂണ്‍ മാസത്തില്‍ ഡാര്‍ജിലിംഗിലെ ഇലക്ട്രോണിക് മാധ്യമങ്ങളോട് ഗൂര്‍ഖലാണ്ട് പ്രക്ഷോഭം സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കരുതെന്ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേ മാസം തന്നെ, ഒഡീഷയിലെ നവീന്‍ പട്‌നായിക് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ നടന്ന, നീണ്ട സംഘട്ടനങ്ങള്‍ക്കിടയ്ക്ക് ഇരുകക്ഷികളും തമ്മില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു ഹോട്ടലില്‍ നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചകളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കി പുറത്താക്കി.
ഒക്ടോബറില്‍ രാജസ്ഥാനിലെ വസുന്ധര രാജേ സിന്ധ്യയുടെ ബിജെപി സര്‍ക്കാര്‍ രാജസ്ഥാന്‍ ക്രിമിനല്‍ നിയമ ബില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ക്രിമിനല്‍ നടപടിക്രമങ്ങള്‍ 1973 ഭേദഗതി ചെയ്യുന്നതായിരുന്നു ഇത്. ഉദ്യോഗസ്ഥരുടെയും പൊതുസേവകരുടെയും പരിരക്ഷ കൂട്ടുന്നതിനായിരുന്നു ഇത്. പുതിയ നിയമമനുസരിച്ച്, 156-ആം വകുപ്പ് പ്രകാരം പോലീസിനോ 190-ആം വകുപ്പനുസരിച്ച് ഒരു മജിസ്‌ട്രേറ്റിനോ പൊതുസേവകര്‍ക്കോ, ന്യായാധിപര്‍ക്കോ, മജിസ്‌ട്രേറ്റുമാര്‍ക്കോ എതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ല. സംസ്ഥാനസര്‍ക്കാര്‍ വിചാരണയ്ക്ക് അനുമതി നല്‍കുന്നതുവരെ മാധ്യമങ്ങള്‍ ഈ ആരോപണങ്ങള്‍ വാര്‍ത്തയായി നല്‍കാനും പാടില്ല. വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഇത് പിന്‍വലിച്ചു.
ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ മിശ്ര, ജമ്മു കാശ്മീരിലെ കുപ്വാര ജില്ല സന്ദര്‍ശിച്ചപ്പോള്‍ അതിന്റെ വാര്‍ത്തകള്‍ വിശദമായി നല്‍കാന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. ഇതിന് പുറമേ സ്വയം നിയന്ത്രണം എന്നൊരു ഭാഗവും റിപ്പോര്‍ടിലുണ്ട്. 2017-ല്‍ ഇതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. മിക്ക മാധ്യമ സ്ഥാപനങ്ങളും വാര്‍ത്ത നാല്‍കാഞ്ച ഷാര-ബിര്‍ല രേഖകള്‍ ഇതിലൊന്നാണ്. ”ഇത് നല്‍കുന്നതിലെ മാനനഷ്ട പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തായിരിക്കും,” എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ മൂന്ന് സ്ഥാനം പിറകില്‍പ്പോയി. ആഗോള മാധ്യമ നിരീക്ഷകരായ Reporters Without Borders തയ്യാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ പട്ടിക. നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം കുറവാണെന്ന് അവര്‍ പറയുന്നു. Economic Times ആദ്യം ഈ വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് അത് പിന്‍വലിച്ചു. Times of India യും അതുതന്നെ ചെയ്തു. അദാനി ഗ്രൂപ്പിനെക്കുറിച്ച് മറ്റൊരാള്‍ക്കൊപ്പം ചേര്‍ന്നെഴുതിയ ലേഖനം പിന്‍വലിക്കണമെന്ന് പ്രസാധകരായ സമീക്ഷ ട്രസ്റ്റ് ആവശ്യപ്പെട്ടതോടെ പരന്‍ജോയ് ഗുഹ തകൂര്‍ത്ത, EPW (Economic and Political Weekly) എഡിറ്റര്‍ സ്ഥാനം രാജിവെച്ചു. സെപ്റ്റംബറില്‍ Hindustan Times എഡിറ്റര്‍ ബോബി ഘോഷിന് രാജി വയ്‌ക്കേണ്ടി വന്നു. വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പത്രം പറഞ്ഞെങ്കിലും, ബോബി ഘോഷ് പത്രാധിപരായിരുന്ന സമയത്തുള്ള ചില മുഖപ്രസംഗങ്ങളുടെ പേരില്‍ ബിജെപി എതിര്‍പ്പുയര്‍ത്തുകയും തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പത്രമുടമ ശോഭന ഭാര്‍ത്തിയയും കൂടിക്കാഴ്ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഘോഷ് രാജി വയ്‌ക്കേണ്ടി വന്നതെന്നും The Wire റിപ്പോര്‍ട്ട് ചെയ്തു.
ദ ഹൂട്ടിന്‍റെ മാധ്യമസ്വാതന്ത്ര്യ റിപ്പോര്‍ട്ട് – പൂര്‍ണരൂപം:
വിദ്വേഷ പ്രസംഗവും സമ്മര്‍ദ പ്രസംഗവും
വിദ്വേഷ പ്രസംഗങ്ങളുടെ മൊത്തം 16സംഭവങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഇതില്‍ പത്തും ബിജെപിയിലും അഖിലേന്ത്യാ ഹിന്ദു സംഗതി മഞ്ച്, ഹിന്ദു ജാഗരണ വേദിക തുടങ്ങിയ വലതുപക്ഷ സംഘങ്ങളിലും പെട്ടവര്‍ക്കെതിരെയാണ്. സമ്മര്‍ദ പ്രസംഗങ്ങളുടെ ഉദാഹരണങ്ങളുമുണ്ട്: ജൂണ്‍ 9-ന് ഡല്‍ഹിയില്‍ ഒരു പള്ളി നിരപ്പാക്കുന്ന സമയത്ത് അത് റിപ്പോര്‍ട് ചെയ്യുന്ന Caravan മാസികയുടെ ലേഖകന്‍ മാലിക് അബ്ദുള്‍ ബാസിതിനെ അയാള്‍ പാകിസ്താനില്‍ നിന്നാണെന്ന് ആരോപിച്ചുകൊണ്ട് ‘പാകിസ്ഥാന്‍ മൂര്‍ദാബാദ്, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്നു വിളിക്കാന്‍ നിര്‍ബന്ധിച്ചു. ബാസിത് കാശ്മീരുകാരനാണ്. NDTV ലേഖകന്‍ മുന്നെ ഭാര്‍തിയും കുടുംബവും ബിഹാറിലേക്ക് യാത്ര ചെയ്യുമ്പോള്‍ ജൂലായ് 2-നു കാവിയണിഞ്ഞ ഒരുകൂട്ടമാളുകള്‍ തടഞ്ഞുനിര്‍ത്തി ‘ജയ് ശ്രീരാം’ എന്നുവിളിക്കാന്‍ നിര്‍ബന്ധിച്ചു. അല്ലെങ്കില്‍ കാര്‍ കത്തിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. സ്വാതന്ത്ര്യദിനം ആഘോഷിക്കാനും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനും ഓഗസ്റ്റ് 11ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മദ്രസകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്റര്‍നെറ്റ് നിരോധനം
കഴിഞ്ഞ വര്‍ഷം നിരവധി തവണ പല സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് നിരോധിച്ച സന്ദര്‍ഭങ്ങളുമുണ്ടായി. അതിന് മുന്‍ വര്‍ഷം 31 തവണയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 77 തവണയായിരുന്നു. രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കഴിഞ്ഞ വര്‍ഷം എല്ലാ മാസവും നിരോധനം വന്നു. ജമ്മു കാശ്മീരിലായിരുന്നു ഏറ്റവും കൂടുതല്‍ തവണ – 40. രാജസ്ഥാന്‍-11, ഹരിയാന-8, ബീഹാര്‍-3, ഉത്തര്‍ പ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍, നാഗാലാണ്ട്, ഒഡിഷ-2 വീതം, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡീഗഡ് – 1 വീതം.
ഹിന്ദുത്വ, സോഷ്യല്‍ മീഡിയ, ജാതി, മാധ്യമ സ്വാതന്ത്ര്യം; വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കുന്നു
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ കണക്കുമായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ്
ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നിലെ കലുഷിത രാഷ്ട്രീയ സാഹചര്യങ്ങള്‍