UPDATES

വായിച്ചോ‌

ഐ എന്‍ എസ് വി തരിണി: സമുദ്ര സഞ്ചാരത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബോട്ട്

സ്ത്രീകളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ആഗോള സമുദ്ര സഞ്ചാരത്തിന് ഇന്ത്യയുടെ ആദ്യ സംരംഭമാണിത്.

ഇന്ത്യന്‍ നാവികസേനയുടെ പുതിയ സമുദ്ര സഞ്ചാര ബോട്ട് ഐ എന്‍ എസ് വി തരിണി പൂര്‍ണമായും വനിതാ നാവികരെ ഉള്‍ക്കൊള്ളിച്ചുള്ളതാണ്. സ്ത്രീകളെ മാത്രം ഉള്‍ക്കൊള്ളിച്ചുള്ള ആഗോള സമുദ്ര സഞ്ചാരത്തിന് ഇന്ത്യയുടെ ആദ്യ സംരംഭമാണിത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ആറംഗ സംഘം യാത്രി തിരിക്കും. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയാണ് ഇക്കാര്യം അറിയിച്ചത്.

ലെഫ്.കമാന്‍ഡര്‍ വര്‍ത്തിക ജോഷിയാണ് സംഘത്തെ നയിക്കുക. ലെഫ്.കമാന്‍ഡര്‍ പ്രതിഭ ജംവാള്‍, ലെഫ്.ഐശ്വര്യ ബൊഡ്ഡപതി, ലെഫ്.പതരപ്പള്ളി സ്വാതി, ലെഫ്.വിജയ ദേവി, ലെഫ്.പായല്‍ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ളത്. യാത്രക്ക് മുന്നോടിയായി ഐ എന്‍ എസ് വി മധേയ് എന്ന ബോട്ടില്‍ ഇതേ സംഘം 10,000 നോട്ടിക്കല്‍ മൈലോളം യാത്ര ചെയ്ത് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം മൗറീഷ്യസിലേയ്ക്കും കേപ്ടൗണിലേയ്ക്കും ഇന്ത്യയില്‍ നിന്ന് ഇവര്‍ യാത്ര ചെയ്തു. ജനുവരി 30ന് തരിണി പരീക്ഷണ യാത്ര നടത്തിയിരുന്നു. നെതര്‍ലാന്റ്‌സില്‍ രൂപകല്‍പ്പന ചെയ്ത ബോട്ട് നിര്‍മ്മിച്ചത് ഗോവയിലെ ദിവാറിലുള്ള അക്വേറിയസ് ഷിപ് യാര്‍ഡിലാണ്. തരംഗിണി, സുദര്‍ശിനി, മധേയ്, തരിണി എന്നിങ്ങനെ നാല് സെയില്‍ ബോട്ടുകളാണ് ഇന്ത്യന്‍ നേവി നിര്‍മ്മിച്ചിരിക്കുന്നത്. ഓഷ്യന്‍ റേസിംഗിനുള്ള ബോട്ടുകള്‍ നിര്‍മ്മിക്കാനും നാവികസേനയ്ക്ക് പദ്ധതിയുണ്ട്.

വായനയ്ക്ക്: https://goo.gl/kPJ7H6

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍