UPDATES

എഡിറ്റര്‍

തൊഴിലാളികളോടുള്ള സഹാനുഭൂതി: ലോകത്തിലെ ഏറ്റവും മോശം റേറ്റിംഗ് ഇന്ത്യന്‍ കമ്പനികള്‍ക്ക് തൊഴിലാളികളോടുള്ള സഹാനുഭൂതി: ലോകത്തിലെ ഏറ്റവും മോശം റേറ്റിംഗ് ഇന്ത്യന്‍ കമ്പനികള്‍ക്ക്

Avatar

തൊഴിലാളികളോടുള്ള സഹാനുഭൂതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ലോകത്തിലെ ഏറ്റവും മോശം പ്രകടനമാണ് നടത്തുന്നതെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. ലോകം മൊത്തമുള്ള 170 കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള എട്ട് കമ്പനികള്‍ ഏറ്റവും താഴെയുള്ള 20 കമ്പനികളുടെ കൂട്ടത്തിലുണ്ട്. കുറച്ചെങ്കിലും റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കമ്പനി ഐടിസിയാണ്. ബാക്കിയുള്ള കമ്പിനികളെല്ലാം വളരെ പുറകിലാണ്.

ജീവനക്കാര്‍, ബോര്‍ഡുകളുടെ തലപ്പത്തുള്ള സ്ത്രീകളുടെ എണ്ണം, കണക്കിലുള്ള വ്യതിയാനങ്ങളും അപവാദങ്ങളും എന്നിവയെ കുറിച്ച് അന്വേഷിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഗ്ലോബല്‍ എമ്പതി റേറ്റിംഗ് 2016 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അമേരിക്കന്‍ സാങ്കേതികവിദ്യ കമ്പനികളായ ഫേസ്ബുക്കും ആല്‍ഫാബെറ്റുമാണ് ഇക്കാര്യത്തില്‍ ലോകത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇന്ത്യന്‍ കമ്പനികളായ ഭാരത് പെട്രോളിയം 170-ാം സ്ഥാനത്തും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവ യഥാക്രമം 169, 168 സ്ഥാനങ്ങളിലുമാണ്. ഭാരതി എയര്‍ടെല്‍ 166–ാം സ്ഥാനത്തും ലാര്‍സണ്‍ ആന്റ് ട്യൂബ്രോ 165-ാം സ്ഥാനത്തും ഇന്ത്യന്‍ ഓയില്‍ 164-ാം സ്ഥാനത്തും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 160-ാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ കമ്പനികളില്‍ 69-ാം സ്ഥാനത്തുള്ള ഐടിസിയാണ് ഇക്കാര്യത്തില്‍ ഏറ്റവും മെച്ചം.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/ZkYRdV

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍