UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സൂപ്പര്‍ പവര്‍’ അമേരിക്കയ്ക്ക് പിന്നിലെ ഇന്ത്യന്‍ കരുത്ത്

Avatar

ടീം അഴിമുഖം

യു.എസിലേക്ക് ഏറ്റവും കൂടുതല്‍ ശാസ്ത്രജ്ഞന്‍മാരേയും എഞ്ചിനീയര്‍മാരെയും നല്‍കുന്ന രാജ്യമായി ഇന്ത്യതന്നെയാണ് ഇപ്പൊഴും മുന്നിലെന്ന് പുതിയ കണക്കുകള്‍ കാണിക്കുന്നു. അതൊരു പ്രശ്നം നിറഞ്ഞ പദവിയാണോ അതോ ആഘോഷിക്കപ്പെടേണ്ടതാണോ എന്നത് നിങ്ങളുടെ കാഴ്ച്ചപ്പാട് പോലെയിരിക്കും.

പുതിയ കണക്കനുസരിച്ച് യു.എസിലെ ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞന്‍മാരുടെയും എഞ്ചിനീയര്‍മാരുടെയും എന്നതില്‍ വന്ന വര്‍ദ്ധന 2003-നും 2013-നും ഇടയ്ക്ക് 85 ശതമാനമാണ്. 2013-ല്‍ 9,50,000 ഇന്ത്യന്‍ വംശജരായ ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരുമാണ് യു.എസിലുള്ളത്. യു.എസിലെ കുടിയേറ്റക്കാരില്‍ തങ്ങളുടെ വംശജരില്‍ ഇക്കാലയളവില്‍ യഥാക്രമം 53% (4,65,000), 34% (4,38,000)വര്‍ദ്ധന രേഖപ്പെടുത്തിയ ഫിലിപ്പൈന്‍സുകാരെയും ചൈനക്കാരെയും ഇന്ത്യ പിറകിലാക്കിയിരിക്കുന്നു. 2003-ല്‍ യു.എസിലെ ഗവേഷകരില്‍ 2.5% ആയിരുന്നത്, 2013-ല്‍ 3.3% ആയി.കുടിയേറ്റക്കാരില്‍ പൌരത്വം ലഭിച്ചവരും, സ്ഥിരം താമസക്കാരും, താത്ക്കാലിക വിസയുള്ളവരും ഉള്‍പ്പെടുന്നു.

‘കുടിയേറ്റക്കാര്‍’ യു.എസ് ശാസ്ത്ര,സാങ്കേതിക തൊഴില്‍സേനയില്‍ വര്‍ധിക്കുന്ന സാന്നിധ്യം: വിദ്യാഭ്യാസ,തൊഴില്‍ സവിശേഷതകള്‍,2013,” എന്ന റിപ്പോര്‍ട്ട്, അമേരിക്കയുടെ ഇത്തരം തൊഴില്‍സേനയില്‍ ഇന്ത്യക്കാരാണ് ഒറ്റക്കെടുത്താലുള്ള ഏറ്റവും വലിയ സ്രോതസ് എന്ന് പറയുന്നുണ്ട്.

കുടിയേറ്റ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും പൊതുവായ പഠനമേഖലകള്‍ 2013-ല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍, ഗണിതം, സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ എന്നിവയായിരുന്നു. കുടിയേറ്റക്കാരായ 80% ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ജോലിയുള്ളവരുമായിരുന്നു.

ബൌദ്ധിക ചോര്‍ച്ചയില്‍ ആശങ്കപൂണ്ട് ഉയര്‍ന്ന യോഗ്യതയുള്ള ശാസ്ത്രജ്ഞരെ തിരികെക്കൊണ്ടുവരാന്‍ ഇന്ത്യ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നിരത്തിയ പതിറ്റാണ്ടിലാണ് ഏറ്റവുമധികം ഇന്ത്യന്‍ കുടിയേറ്റ സാങ്കേതിക വിദഗ്ധര്‍ യു.എസിലെത്തിയത്. യു.എന്‍ പഠനങ്ങള്‍ കാണിക്കുന്നത് ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ് എന്നാണ്. ലോകത്താകെയായി 16 ദശലക്ഷത്തോളമായി അവര്‍ ചിതറിക്കിടക്കുന്നു. 120 കോടിയോളം വരുന്ന ജനസംഖ്യയും അതിന്റെ നല്ലൊരു പങ്കുവരുന്ന ചെറുപ്പക്കാരുമാണ് അതിന്റെ പ്രധാന കാരണം.

യു.എസിലേക്ക് പോകുന്ന ഏഷ്യയിലെ 29.6 ലക്ഷം ശാസ്ത്രജ്ഞരിലും എഞ്ചിനീയര്‍മാരുമിലും 9.5 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് National Science Foundation പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യന്‍ രാജ്യങ്ങളില്‍ കുടിയേറ്റ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും കൂടുതലായിവരുന്നത് ഇന്ത്യയില്‍ നിന്നാണെന്ന പ്രവണത തുടരുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ഈ കുടിയേറ്റം 2003-നേ അപേക്ഷിച്ച് 2013-ല്‍ 85% വര്‍ദ്ധന രേഖപ്പെടുത്തി. ഫിലിപ്പീന്‍സില്‍ നിന്നും ഈ ഗണത്തില്‍ 53% വര്‍ധനവാണ് ഉണ്ടായത്. മകാവോ, ഹോംകോങ് എന്നിവയടങ്ങുന്ന ചൈനയില്‍ നിന്നും 34%.

ഇതിന് വിവിധ കാരണങ്ങള്‍ ഉണ്ടായിരിക്കാം. ഒന്നു തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാനുള്ള ആഗ്രഹം തന്നെ. പക്ഷേ ഇന്ത്യയില്‍ മികച്ച ശാസ്ത്ര പ്രവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ ഇല്ല എന്നതിന്റെ തെളിവുകൂടിയാണ് ഇത്. ജി ഡി പിയുടെ ഒരു  ശതമാനത്തിലും താഴെയാണ് ഇപ്പൊഴും ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കുമായി ഇന്ത്യ നീക്കിവെക്കുന്നത്.

ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനുള്ള വ്യവസായലോകത്തിന്റെ പിന്തുണയും നമ്മുടെ രാജ്യത്ത് നാമമാത്രമാണ്. യു.എസില്‍ ഇപ്പൊഴും ഇതിനായി വലിയ തുക ചെലവഴിക്കുന്നുണ്ട്. ശാസ്ത്രീയമായ അടിത്തറ കെട്ടിപ്പടുക്കേണ്ടത് രാജ്യത്തെ സംബന്ധിച്ച് എത്ര പ്രധാനമാണെന്ന് അവര്‍ക്കറിയാം.

2011-ല്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സോഷ്യല്‍ സയന്‍സും പെന്‍സില്‍വാനിയ, റട്ജേഴ്സ് സര്‍വ്വകലാശാലകളും സംയുക്തമായി ഇന്ത്യക്കാരില്‍ നടത്തിയ പഠനത്തില്‍ കാണിക്കുന്നത് 39% PhD, Post-Doctoral  ഗവേഷകര്‍ യു.എസില്‍ തുടരാനുള്ള കാരണമായി പറയുന്നതു ഗവേഷണത്തിനും പ്രസിദ്ധീകരണത്തിനുമുള്ള അവസരങ്ങളാണ്. ബിരുദാനന്ദ ബിരുദക്കാര്‍ക്കിടയില്‍ ഇത് 26 ശതമാനമാണ്.

26 ശതമാനം Post-Doctoral ഗവേഷകര്‍ ഗവേഷണ അവസരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തത്പരരാണ്. ബിരുദാനന്തര ബിരുദക്കാര്‍ക്കിടയില്‍ ഇത് 13%,PhD ക്കാര്‍ക്കിടയില്‍ 12 ശതമാനവുമാണ്.

2003-2013 കാലത്ത് യു.എസിലുള്ള മൊത്തം എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞന്‍മാരുടെയും എണ്ണം 2.16 കോടിയില്‍ നിന്നും 2.90 കോടിയായി ഉയര്‍ന്നു. ഈ 10 വര്‍ഷക്കാല വര്‍ദ്ധന ഈ ഗണത്തിലെ കുടിയേറ്റക്കാരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്നും 52 ലക്ഷമാക്കി ഉയര്‍ത്തി.

റിപ്പോര്‍ടനുസരിച്ച് യു.എസിലെ ശാസ്ത്ര, സാങ്കേതിക വിദ്യ തൊഴില്‍ സേനയിലെ കുടിയേറ്റക്കാരുടെ എണ്ണം 16 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി ഉയര്‍ന്നു. കുടിയേറ്റം യു.എസില്‍ ഈ മേഖലയിലെ തൊഴില്‍സേനയുടെ എണ്ണത്തിലെ വര്‍ധനവിന്റെ പ്രധാന കാരണമാണെന്നും റിപ്പോര്‍ട് പറയുന്നു. 2013-ല്‍ കുടിയേറ്റ യു.എസ് എഞ്ചിനീയര്‍മാരിലും ശാസ്ത്രജ്ഞരിലും 63% കോണ്‍ഗ്രസ് അനുവദിച്ച ന്യൂട്രലൈസെഡ് പൌരന്മാരും, 22% സ്ഥിരം പൌരന്മാരും 15% താത്കാലിക വിസ ഉള്ളവരുമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു.

2013-ല്‍ 32% കുടിയേറ്റ ശാസ്ത്രജ്ഞരും അവര്‍ക്ക് ബിരുദാനന്തര ബിരുദം ഉണ്ടെന്ന് പറഞ്ഞപ്പോ, അതേ ഗണത്തിലെ യു.എസ് ശാസ്ത്രജ്ഞരില്‍ അത് 29% ആയിരുന്നു. ഇക്കൂട്ടത്തില്‍ 95 പേര്‍ക്കു ഡോക്ടറേറ്റ് ഉണ്ടായിരുന്നപ്പോള്‍ യു.എസ് വംശജര്‍ക്ക് അത് 4% ആയിരുന്നു.

മൂന്നു തരം ജോലികളില്‍-ജൈവ ശാസ്ത്രജ്ഞന്‍, കമ്പ്യൂട്ടറും ഗണിത ശാസ്ത്രവും, സാമൂഹ്യ സംബന്ധമായ ശാസ്ത്രം- 2003-2013ല്‍ വലിയ തോതില്‍ കുടിയേറ്റ തൊഴില്‍ വളര്‍ച്ച കണ്ടു.

“കുടിയേറ്റ ശാസ്ത്രജ്ഞരില്‍ 80%-വും 2013-ല്‍ തൊഴില്‍ ഉള്ളവരായിരുന്നു. അതേ ഗണത്തില്‍പ്പെട്ട യു.എസ് വംശജരുടെ അതേ അളവില്‍. ഇക്കൂട്ടത്തില്‍ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ തൊഴിലെടുത്തത് (18%) കമ്പ്യൂട്ടര്‍, ഗണിത മേഖലകളിലാണ്. രണ്ടാമത്തെ ഏറ്റവും വലിയ വിഭാഗം എഞ്ചിനീയറിങ്ങിലും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍