UPDATES

വിവാദ ഡോക്യുമെന്ററി ‘ഇന്ത്യാസ് ഡോട്ടര്‍’ ബിബിസി സംപ്രേക്ഷണം ചെയ്തു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ വിലക്കുകളും എതിര്‍പ്പുകളും അവഗണിച്ച് ബിബിസി വിവാദ ഡോക്യുമെന്ററിയായ ഇന്ത്യാസ് ഡോട്ടര്‍  പ്രദര്‍ശിപ്പിച്ചു. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ലെസ്ലി ഉദ് വിന്‍ തയ്യാറാക്കിയ ഈ ഡോക്യുമെന്ററി ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന കോടതി ഉത്തരവിനെതിരെ തുടര്‍ന്ന് യു കെയില്‍ മാത്രം ലഭ്യമാകുന്ന ബിബിസി ഫോര്‍ ചാനലിലാണ് സംപ്രേക്ഷണം ചെയ്തത്.

ഡല്‍ഹി കൂട്ടബലാത്സംഗത്തിലെ മുഖ്യപ്രതി മുകേഷ് സിംഗിന്റെ അഭിമുഖമാണ് ഇന്ത്യാസ് ഡോട്ടറിനെ വിവാദത്തിലാക്കിയത്. ഈ അഭിമുഖത്തില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെക്കുറിച്ച് വളരെ മോശമായാണ് മുകേഷ് സിംഗ് സംസാരിച്ചത്.ഇതിനെതിരെ വന്‍പ്രതിഷേധമാണ് രാജ്യത്തിനുള്ളില്‍ ഉണ്ടായത്. ഇതോടെ പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഈ ഡോക്യുമെന്ററി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇന്ത്യയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ എല്ലാ വഴികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസും അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍