UPDATES

വായിച്ചോ‌

ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ സാനിട്ടറി പാഡ് ബാങ്ക്

വര്‍സോയി എംഎല്‍എ ഭാരതി ലവേക്കറാണ് ഈ സംരഭത്തിനു പിന്നില്‍

രാജ്യത്തിനാകെ മാതൃകയായിരിക്കുകയാണു ഭാരതി ലവേക്കര്‍. മുംബൈ വെര്‍സോവയില്‍ നിന്നുള്ള എംഎല്‍എ ആയ ഭാരതി സ്ത്രീകള്‍ക്ക് ഏറെ സഹായകരമായൊരു പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഒരു ഡിജിറ്റല്‍ സാനിട്ടറി പാഡ് ബാങ്ക്. മേയ് 28 ലോക ആര്‍ത്തവശുചിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ഈ സംരംഭത്തിനു ഭാരതി തുടക്കം കുറിച്ചത്. ആളുകള്‍ക്ക് teefoundation.in എന്ന പോര്‍ട്ടറില്‍ കയറി സാനിട്ടറി പാഡുകളോ അതിനായുള്ള പണമോ സംഭവാന നല്‍കാം. ആവശ്യമുള്ളവര്‍ക്ക് സാനിട്ടറി പാഡോ, വാങ്ങാനുള്ള പണമോ ലഭ്യമാകുന്ന ഇടം പോര്‍ട്ടറില്‍ നിന്നും മനസിലാക്കാം. കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ ഈ സംരഭത്തിന്റെ പിന്നാലെയാണെന്നു ഭാരതി പറയുന്നു.

2015-16 ലെ ദേശീയ കുടുംബാരോഗ്യ സര്‍വെ പ്രകാരം 57.6 ശതമാനം സ്ത്രീകള്‍ മാത്രമാണ് സാനിട്ടറി നാപ്കിന്‍ ഉപയോഗിക്കുന്നത്. ഗ്രാമീണമേഖലകളില്‍ താമസിക്കുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും തുണിയോ തുണികൊണ്ടുള്ള പാഡോ ആണ് ഉപയോഗിക്കുന്നത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. അതുപോലെ സാനിട്ടറി നാപ്കിന്‍ ഗുണനിലവാര പരിശോധന 1980 ല്‍ നിന്നുപോയതാണ് ഇന്ത്യയില്‍. ഇപ്പോള്‍ ഉണ്ടാക്കുന്നവയില്‍ പലതും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചല്ല എന്നും ആക്ഷേപമുണ്ട്. 2003 ല്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള ഒരു റിസര്‍ച്ച് സെന്റര്‍ നടത്തിയ പരിശോധന പ്രകാരം 19 ബ്രാന്‍ഡുകള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നു കണ്ടെത്തിയിരുന്നു.

കൂടുതല്‍ അറിയാന്‍; https://goo.gl/iq4mJm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍