UPDATES

എഡിറ്റര്‍

ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗൃഹസ്ഥനെ പരിചയപ്പെടൂ

Avatar

വീടും കുട്ടികളെയും നോക്കി കഴിയേണ്ടത് സ്ത്രീയാണെന്നാണ് പരമ്പരാഗതമായി നമ്മുടെ ചിന്താഗതി. ഈ രണ്ടു കാര്യത്തിലും ഇന്ത്യന്‍ പുരുഷന്‍ അത്രകണ്ട് ഇടപെടാറില്ല. പുരുഷന്‍ കുടുംബത്തിനുവേണ്ടി അദ്ധ്വാനിക്കുന്നവന്‍ ആണല്ലോ. എന്നാല്‍ ഈ രീതി മാറണമെന്നും എല്ലാക്കാര്യത്തിലുമെന്നപോലെ കുടുംബത്തിനകത്തും സ്ത്രീ-പുരുഷ സമത്വം വേണമെന്നുമുള്ള വാദം ഇന്ന് ശക്തമാണ്. പുതിയ കണക്ക് അനുസരിച്ച് അമേരിക്കയില്‍ ഭാര്യ ജോലിക്കു പോകുമ്പോള്‍ വീട്ടുകാര്യങ്ങള്‍ നോക്കി ജീവിക്കുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം 16 ശതമാനം ആണത്രേ, ഒരു ദശാബ്ദത്തിനിടയ്ക്ക് ഈ കണക്ക് രണ്ടിരിട്ടായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്നാല്‍ ഇന്ത്യയില്‍ ഈ രീതി അത്രകണ്ട് സാധാരണമായിട്ടില്ല. അതുകൊണ്ട് തന്നെയാണ് അതുല്‍ അഗ്നിഹോത്രി എന്ന 49 കാരന്‍ ഇന്ത്യന്‍ ഭര്‍ത്താക്കന്മാരില്‍ നിന്നു വ്യത്യസ്തനാകുന്നത്. പൂനെ സ്വദേശിയായ അതുലിന് ഭാര്യയും ഒരു മകളുമുണ്ട്. ഭാര്യ അരുന്ധതി എല്‍ ഐ സിയില്‍ ജോലി ചെയ്യുന്നു. 20 കാരിയായ മകള്‍ മൃണ്മയി സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. ഈ കുടുംബത്തിന്റെ ബ്രെഡ് വിന്നര്‍ അരുന്ധതിയാണ്. അതുല്‍ കഴിഞ്ഞ 15 വര്‍ഷമായി വീട്ടുകാര്യങ്ങള്‍ നോക്കി കഴിയുകയാണ്.

ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിയിലൂടെ ഈ കുടുംബത്തെ ഇന്ത്യക്ക് പരിചയപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗൃഹസ്ഥന്‍ എന്നാണ് അതുലിനെ ആ പരിപാടിയില്‍ വിശേഷിപ്പിച്ചത്. അതുലിന്റെ ജീവിതം വിശദമായി മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കൂ.

 

http://qz.com/298223/indias-most-famous-stay-at-home-dad-still-has-to-answer-questions-about-his-salary/?utm_c />buffer104c2&utm_medium=social&utm_source=facebook.com&utm_campaign=buffer

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍