UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യാവിഷന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായി സൂചന

അഴിമുഖം പ്രതിനിധി

കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ വിപ്ലവകരമായ രീതിയില്‍ മാറ്റിമറിച്ച ആദ്യ വാര്‍ത്താ ചാനല്‍ ഇന്ത്യാവിഷന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നതായി സൂചന. 2003-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യാവിഷന്‍ ചാനല്‍ ഈ വര്‍ഷം മാര്‍ച്ച് 31-ന് സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. വിദേശ മലയാളികള്‍ അടക്കമുള്ള ഏതാനും പേര്‍ ചേര്‍ന്നാണ് ഇന്ത്യാവിഷന്റെ നിലവിലെ കടങ്ങള്‍ തിരിച്ചടയ്ക്കാനും അതിനൊപ്പം ചാനല്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്നതായുള്ള വാര്‍ത്തകളാണ്‌ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ഇന്ത്യാവിഷന്റെ നിലവിലെ ഉടമസ്ഥരുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തി വരുന്നതായും ചാനല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന ശമ്പള കുടിശിക അടക്കമുള്ളവ നല്‍കുന്ന കാര്യത്തിലെ ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇന്ത്യാവിഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മറ്റു ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ ഇന്ത്യാവിഷന്‍ ജീവനക്കാര്‍ തിരികെ വരാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചതായി സൂചനയുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍