UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിന്റെ അടിയന്തിര വാതില്‍ തുറന്നു; ഒരാള്‍ക്ക് പരിക്ക്

ഇതേ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം പിടിച്ചിട്ടു

വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിന് തൊട്ടുമുമ്പ് ഒരു യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിന്റെ അടിയന്തിര വാതില്‍ തുറന്നത് സുരക്ഷാ ഭീതി പരത്തി. മുംബൈ വിമാനത്താവളത്തിലുണ്ടായ സംഭവത്തില്‍ ഇയാള്‍ക്ക് അടുത്തിരുന്ന ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

യാത്രക്കാരനെതിരെ പരാതി കൊടുത്തതായി ഇന്‍ഡിഗോ അറിയിച്ചു. ഗുരുതരമായ സുരക്ഷ ലംഘനത്തിനാണ് കേസ് കൊടുത്തത്. മുംബൈ-ഛണ്ഡിഗഡ് വിമാനത്തില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. രാവിലെ 11 മണിയോടെ പറന്നുയരാനായി വിമാനം തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ ഇതിന് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ 12-സി സീറ്റിലിരുന്ന യാത്രക്കാരന്‍ പെട്ടെന്ന് വിമാനത്തില്‍ നിന്നും പുറത്തിറങ്ങാനുള്ള അടിയന്തിര വാതില്‍ ബലംപ്രയോഗിച്ച് തുറക്കുകയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ക്ക് അടുത്ത് 12-എ സീറ്റിലിരുന്ന യാത്രക്കാരന് പരിക്കേറ്റു.

വിമാനത്തിലെ ജീവനക്കാര്‍ ഉടന്‍ തന്നെ പൈലറ്റിനെ വിവരം അറിയിക്കുകയും അദ്ദേഹം എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം പരിക്കേറ്റ യാത്രക്കാരന് ചികിത്സ നല്‍കാന്‍ വിമാനത്താവള ജീവനക്കാരെ വിവരം അറിയിക്കുകയും ചെയ്തു. 176 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സുരക്ഷാ ലംഘനം നടത്തിയ യാത്രക്കാരനെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പിന്നീട് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനും കൈമാറി.

തങ്ങളുടെ യാത്രക്കാരുടെ സുരക്ഷിതത്വത്തെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തി ഏതെങ്കിലും യാത്രക്കാരില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ ഉണ്ടായാല്‍ തങ്ങള്‍ക്ക് അത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഇന്‍ഡിഗേ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എയര്‍ലൈന്‍സ് ആണ് ഇന്‍ഡിഗോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍