UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ഇന്‍ഡിഗോ

എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സപ്രസിന്റേയും എല്ലാ സര്‍വീസുകളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഇന്‍ഡിഗോ രംഗത്തെത്തിയത്. ഓഹരികള്‍ വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗബേയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമായും എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസ് ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് ഇന്‍ഡിഗോ പ്രസിഡന്റും ഡയറക്ടറുമായ ആദിത്യ ഘോഷ് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് ഇന്ന് കത്തയച്ചിരിക്കുന്നു. നിലവില്‍ ആഭ്യന്തര സര്‍വീസ് മാത്രമാണ് സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ നടത്തുന്നത്. അന്താരാഷ്ട്ര സര്‍വീസ് മാത്രമല്ല എയര്‍ ഇന്ത്യയുടേയും എയര്‍ ഇന്ത്യ എക്‌സപ്രസിന്റേയും എല്ലാ സര്‍വീസുകളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ മൂല്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ആര്‍എന്‍ ചൗബേ അഭിപ്രായപ്പെട്ടു. ടെണ്ടര്‍ വഴിയായിരിക്കും ഓഹരി വിറ്റഴിക്കുക. അതേസമയം ഇക്കാര്യത്തോട് പ്രതികരിക്കാന്‍ ഇന്‍ഡിഗോ വക്താവ് വിസമ്മതിച്ചതായാണ്  ദ ഹിന്ദു – ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് സ്വകാര്യ എയര്‍ലൈന്‍ കമ്പനികളും എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യം അറിയിച്ചിട്ടുള്ളതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ഇന്‍ഡിഗോ മാത്രമാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍