UPDATES

പ്രിയങ്ക രാഷ്ട്രീയ പിന്‍ഗാമിയാകുമെന്ന സൂചന ഇന്ദിര നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

പ്രിയങ്കാ ഗാന്ധിയില്‍ ഒരു രാഷ്ട്രീയക്കാരിക്കുള്ള കഴിവുകളുണ്ടെന്ന് ഇന്ദിരാ ഗാന്ധി മനസിലാക്കിയിരുന്നുവെന്നും പ്രിയങ്ക തന്റെ രാഷ്ട്രീയ പിന്‍ഗാമി ആയേക്കുമെന്ന് ഇന്ദിര അടുത്ത സഹായിയായ എംഎല്‍ ഫോടെദാറിനോട് പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ട്. നെഹ്രു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരില്‍ ഒരാളായിരുന്ന അദ്ദേഹം ചിനാര്‍ ലീവ്‌സ് എന്ന പേരില്‍ എഴുതുന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് ഇക്കാര്യമുള്ളത്. ഇന്ദിര തന്റെ മരണത്തെ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. കൊല്ലപ്പെടുന്നതിന് നാളുകള്‍ക്ക് മുമ്പ് കശ്മീരിലെ ഒരു ദേവാലയ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇന്ദിര ഫോടെദാറിനോട് പ്രിയങ്ക പിന്‍ഗാമിയായി വളരുമെന്ന പ്രവചനം ഇന്ദിര നടത്തിയത്. പ്രിയങ്കയ്ക്ക് 12 വയസായിരുന്നു അപ്പോള്‍ പ്രായം. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം ഫോടെദാര്‍ ഇക്കാര്യം വിശദമാക്കി കൊണ്ട് സോണിയക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ അത് വേണ്ടവിധം സ്വീകരിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍