UPDATES

ചരിത്രത്തില്‍ ഇന്ന്

1977 മാര്‍ച്ച് 20: അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി പരാജയപ്പെട്ടു

1922 മാര്‍ച്ച് 20: യുഎസ് നാവികസേന വിമാനവാഹിനി കപ്പലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി

1977 മാര്‍ച്ച് 20: ഇന്ത്യ

1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി പരാജയപ്പെട്ടു. 1975-ല്‍ ഇന്ദിര ഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു അതെന്നതിനാല്‍ ആ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു. മാര്‍ച്ച് 16 മുതല്‍ 19 വരെയായിരുന്നു വോട്ടെടുപ്പ്. 1977 മാര്‍ച്ച് 20-ന് ആരംഭിച്ച വോട്ടെണ്ണല്‍ പ്രക്രിയയില്‍, ഇന്ദിര ഗാന്ധിയുടെ പ്രഭാവത്തിനെതിരെ അവസാന നിമിഷത്തില്‍ തട്ടിക്കൂട്ടിയ ജനത സഖ്യം വിജയിച്ചു. സഖ്യം 298 സീറ്റുകളില്‍ വിജയിക്കുകയും ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി മാര്‍ച്ച് 24-ന് മൊറാര്‍ജി ദേശായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. നിലവിലുണ്ടായിരുന്ന ഇരുന്നോറളം സീറ്റുകളില്‍ തോറ്റ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇന്ദിര ഗാന്ധിയും അവരുടെ പുത്രന്‍ സഞ്ജയ് ഗാന്ധിയും പരാജയപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഇരുണ്ട ഏടായാണ് അടിയന്തരാവസ്ഥയെ വിലയിരുത്തപ്പെടുന്നത്. ജനാധിപത്യത്തെ പ്രവര്‍ത്തനരഹിതമാക്കുന്നതിലും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നതിലും ഏകാധിപത്യപരമായ നടപടികളിലൂടെ മാധ്യമങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമുള്ള ഫലപ്രദമായ ഉപകരണമായി അത് മാറി.

1922 മാര്‍ച്ച് 20: ലോകം


1920-കളില്‍ യുഎസ് നാവികസേന വിമാനവാഹിനി കപ്പലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. യുഎസ് നാവികസേനയുടെ ആദ്യത്തെ വിമാനവാഹിനിയായി 1922 മാര്‍ച്ച് 20ന് യുഎസ്എസ് ലാംഗ്ലെ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വൈദ്യുതി-ടര്‍ബോയില്‍ ശാക്തീകരിക്കപ്പെട്ട നാവികസേനയുടെ ആദ്യത്തെ കപ്പലും അതായിരുന്നു. അമേരിക്കന്‍ വൈമാനികരംഗത്തെ പൂര്‍വസൂരികളില്‍ ഒരാളായിരുന്ന സാമുവല്‍ പിയര്‍പോണ്ട് ലാംഗ്ലെയുടെ പേരാണ് കപ്പലിന് നല്‍കിയത്. ഭാവിയില്‍ നാവികസേനയുടെ മുന്നണിപ്പോരാളിയാവുക എന്ന ഉദ്ദേശത്തോടെയാണ് വിമാനവാഹിനികളുടെ കാലഘട്ടത്തിന് ആരംഭം കുറിച്ചത്. ആദ്യത്തെ വിമാനവാഹിനി എന്ന നിലയില്‍ യുഎസ് നാവിക വ്യോമയാനത്തിന്റെ നിരവധി പ്രാഥമിക സംഭവവികാസങ്ങള്‍ക്ക് ലാംഗ്ലെ സാക്ഷിയായി. 1922 ഒക്ടോബര്‍ 17-ന്, അതിന്റെ മുകള്‍ തട്ടില്‍ നിന്നും ലഫ്റ്റനന്റ് വിര്‍ജില്‍ സി ഗ്രിഫിന്‍ ഒരു വോട്ട വിഇ-17 വിമാനം പറത്തി. ഒരു കല്‍ക്കരി കപ്പലായ യുഎസ്എസ് ജൂപ്പിറ്റര്‍ പരിഷ്‌കരിച്ച നിര്‍മ്മിച്ച സാംഗ്ലെയെക്കെതിരെ ജപ്പാന്‍ നാവികസേന വ്യൂഹം ബോംബാക്രമണം നടത്തിയപ്പോള്‍, രണ്ടാം ലോക മഹായുദ്ധത്തിനും അത് സാക്ഷിയായി. അതിന്റെ കാലഘട്ടത്തില്‍, 1922-ല്‍ നിര്‍മ്മിച്ച നാവിക വിമാനവാഹിനികളെ കുറിച്ചുള്ള നിശബ്ദ ചിത്രത്തിലെ നിരവധി സീനുകളില്‍ ലാംഗ്ലെ പ്രത്യക്ഷപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍