UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി, ഹിമാചല്‍ പ്രദേശില്‍ ഭൂകമ്പം

Avatar

ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി  
1966 ജനുവരി 19

ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്ക്കണ്ടില്‍ വച്ച് അന്തരിച്ചതിനെ തുടര്‍ന്ന് 1966 ജനുവരി 19നു ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു . കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രസിഡെന്‍റ് ആയതിനു ശേഷമാണ് ഇന്ദിരയുടെ സ്ഥാനാരോഹണം. ഇന്ത്യയുടെ  പ്രധാനമന്ത്രി  പദം അലങ്കരിച്ച ഏക വനിതയാണ് ഇന്ദിര. 1955ല്‍ കോണ്‍ഗ്രസ്സ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ആണ് ഇന്ദിര രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. തുടര്‍ന്ന് 1959ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്  ആവുകയും ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു. നേരിയ ഭൂരിപക്ഷത്തിനാണ് 1967ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ദിര വിജയിച്ചത്. പക്ഷേ ഇന്ദിരയുടെ യഥാര്‍ത്ഥ വിജയ നിമിഷം 1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചതാണ്. ഇതിന്‍റെ ഫലമായി 1972ലെ ഇലക്ഷന്‍ കോണ്‍ഗ്രസ്സ് തൂത്തുവാരി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദുര്‍ദിനങ്ങള്‍ ആരംഭിച്ചത് 1975ല്‍ ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെയാണ്. അതിന്‍റെ ഫലമായി 1977ലെ ഇലക്ഷനില്‍ അവര്‍ പരാജയപ്പെട്ടു. എന്നാല്‍ 1980ല്‍ അതിശക്തമായി തിരിച്ചു വരുകയും ഇന്ത്യയുടെ പ്രധാനമന്ത്രി ആവുകയും ചെയ്തു. 1984 ഒക്ടോബര്‍ 31നു അംഗരക്ഷകരുടെ വെടിയേറ്റ് മരിക്കുംവരെ അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടര്‍ന്നു.

ഹിമാചല്‍ പ്രദേശില്‍ ഭൂകമ്പം 
1975 ജനുവരി 19

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശ് ഭീകരമായ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞത് 1975 ജനുവരി 19നായിരുന്നു. ഹിമാചലിലെ കിന്നവൂര്‍ ജില്ലയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 50പേര്‍ മരണമടഞ്ഞു. കണക്കില്ലാത്ത വസ്തുവകകളും നശിച്ചു. കിന്നവൂര്‍ ജില്ലയുടെ തെക്ക്-കിഴക്കന്‍ ഭാഗത്ത് ടിബറ്റിനോടു ചേര്‍ന്ന് കിടക്കുന്ന ഭാഗത്തെ അനേകം ബുദ്ധവിഹാരങ്ങള്‍ മണ്ണിനടിയിലായി. ഏറ്റവുമധികം നാശനഷ്ടം സംഭവിച്ചത് സ്പിതി, പരശു, എന്നീ താഴ്വരകളിലാണ്. കീ,ടോബോ എന്നീ പ്രശസ്തമായ ആശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ മണ്ണിനടിയില്‍ ആയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍