UPDATES

ചരിത്രത്തില്‍ ഇന്ന്

1980 ജനുവരി 7: ഇന്ദിര ഗാന്ധിയുടെ തിരിച്ചുവരവ്

1977 വരെയുള്ള പതിനൊന്ന് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യ ഭരിച്ച ഇന്ദിര, ‘ദാരിദ്ര്യം തുടച്ചുനീക്കുക,’ ‘ക്രമസമാധാനം’ എന്നീ രണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ ഗ്രാമീണ ഇന്ത്യയുടെ ഹൃദയം കവര്‍ന്നു

1980 ജനുവരി ഏഴിന്, ‘അടിയന്തിരാവസ്ഥ ഏകാധിപത്യത്തെ’ തള്ളിക്കളഞ്ഞ് വെറും മൂന്ന് വര്‍ഷത്തില്‍ താഴെ സമയത്തിനുള്ളില്‍ ഇന്ത്യയിലെ ജനങ്ങള്‍ വോട്ടു ചെയ്ത് ഇന്ദിര ഗാന്ധിയെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ദേശീയ തിരഞ്ഞെടുപ്പുകളിലെ 196 ദശലക്ഷം വോട്ടുകളില്‍ അവസാനത്തേതും എണ്ണിക്കഴിഞ്ഞ അപ്പോള്‍, ലോക് സഭ അഥവാ പാര്‍ലമെന്റിന്റെ കീഴ്‌സഭയിലുള്ള മൊത്തം 525 സീറ്റുകളില്‍ അവരുടെ കോണ്‍ഗ്രസ് (ഇന്ദിര) പാര്‍ട്ടി 351 സീറ്റുകള്‍ നേടി. ഇന്ദിര ഗാന്ധിയുടെ വിജയം അവരുടെ രണ്ട് പ്രധാന എതിരാളികളെയും അക്ഷരാര്‍ത്ഥത്തില്‍ തുടച്ചു നീക്കി. ഔദ്ധ്യോഗിക പ്രതിപക്ഷമായി അംഗീകരിക്കപ്പെടാന്‍ വേണ്ടിയിരുന്ന 54 സീറ്റുകള്‍ നേടാന്‍ ജനത പാര്‍ട്ടിക്കോ ലോക്ദളിനോ സാധിച്ചില്ല.

അടിയന്തിരാവസ്ഥ ഭരണത്തില്‍ നടന്ന മിക്ക അതിക്രമങ്ങളുടെ പിന്നിലും പ്രവര്‍ത്തിച്ചിരുന്നു എന്ന ആരോപണം നേരിട്ട അവരുടെ പുത്രന്‍ സഞ്ജയ് തിരഞ്ഞെടുക്കപ്പെട്ടത് വിജയത്തിന് മാറ്റുകൂട്ടി. തന്റെ അമ്മയുടെ ഭരണത്തെ പരിഹസിക്കുന്ന ഒരു സിനിമയുടെ മാസ്റ്റര്‍ കോപ്പി മോഷ്ടിക്കുകയും പിന്നീട് നശിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ അപ്പീല്‍ നല്‍കി ജയില്‍ മോചനം നേടിയിരിക്കുകയായിരുന്നു അദ്ദേഹം. 1977 വരെയുള്ള പതിനൊന്ന് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യ ഭരിച്ച ഇന്ദിര, ‘ദാരിദ്ര്യം തുടച്ചുനീക്കുക,’ ‘ക്രമസമാധാനം’ എന്നീ രണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ ഗ്രാമീണ ഇന്ത്യയുടെ ഹൃദയം കവര്‍ന്നു. 63 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍, 62 വയസുള്ള അവര്‍ 384 നിയോജകമണ്ഡലങ്ങളിലൂടെ 40,000 മൈല്‍ യാത്ര ചെയ്യുകയും 20 തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചു എന്നതിന്റെ പേരില്‍ അവര്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ 19 മാസം (1975-77) നീണ്ടുനിന്ന അടിയന്തിരാവസ്ഥയില്‍. ജനാധിപത്യം മരവിപ്പിക്കപ്പെടുകയും നിരവധി പ്രതിപക്ഷ നേതാക്കള്‍ തുറങ്കലില്‍ അടയ്ക്കപ്പെടുകയും നിര്‍ബന്ധിത വന്ധീകരണ മാര്‍ഗ്ഗങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തു. ഭരണവാഴ്ചയ്ക്ക് നിയമ സാധുത ലഭിക്കുന്നതിനായി അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, മൊറാര്‍ജി ദേശായിയുടെ ജനത പാര്‍ട്ടി അവരെ പരാജയപ്പെടുത്തി. അടിയന്തിരാവസ്ഥക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ പേരില്‍ അവരെ പുറത്താക്കിയ 1978ലാണ് അവസാനമായി അവര്‍ പാര്‍ലമെന്റിലെത്തിയത്. 1978ന് തുടക്കത്തില്‍, കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ത്തിയാക്കികൊണ്ട് അവരും അനുയായികളും ചേര്‍ന്ന് കോണ്‍ഗ്രസ് (ഐ) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയിരുന്നു. ഇന്ദിരയെ സൂചിപ്പിക്കുന്നതായിരുന്നു ‘ഐ’. ഔദ്ധ്യോഗിക അഴിമതിയുടെ പേരില്‍ അവരെ കുറച്ചുകാലം (1977 ഒക്ടോബറിലും 1978 ഡിസംബറിലും) ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തിരിച്ചടികള്‍ക്കെല്ലാം ഉപരിയായി, 1978 നവംബറില്‍ അവര്‍ ലോക്‌സഭയിലേക്ക് ഒരു പുതിയ മണ്ഡലത്തില്‍ നിന്നും ജയിക്കുകയും അവരുടെ കോണ്‍ഗ്രസ് (ഐ) ശക്തിപ്രാപിക്കാന്‍ തുടങ്ങുകയും ചെയ്തു. ജനത പാര്‍ട്ടിയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നു 1979 ഓഗസ്റ്റില്‍ അവരുടെ സര്‍ക്കാര്‍ നിലംപൊത്തി. എന്നാല്‍ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ മടങ്ങിവരവ് സംശയത്തോടെയാണ് വീക്ഷിക്കപ്പെട്ടത്. തിരിച്ചുവന്നെങ്കിലും, രാഷ്ട്രീയ അധികാരം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ അവര്‍ക്കെതിരെ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ജനത പാര്‍ട്ടിയുടെ രൂപീകരണത്തിന് കാരണമായ ഒരു ദുര്‍ബല സഖ്യം തകരുകയും താല്‍ക്കാലിക പ്രധാനമന്ത്രി ചരണ്‍ സിംഗിലേക്ക് നിയന്ത്രണങ്ങള്‍ എത്തുകയും ചെയ്തതാണ് അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ഭാഗീകമായെങ്കിലും സഹായിച്ചത്. ഇന്ദിരയുടെ വിജയത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ, അവരുടെ ന്യൂ ഡല്‍ഹിയിലെ വീടിന് ചുറ്റും വര്‍ണ വെളിച്ചങ്ങളുടെ പ്രഭാപൂരം പൊട്ടിവിടര്‍ന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍