UPDATES

ഓഫ് ബീറ്റ്

ചരിത്രത്തില്‍ ഇന്ന്: ഇന്ദിര ഗാന്ധിയുടെ തിരിച്ചുവരവും വാതക ബലൂണ്‍ ദുരന്തവും

Avatar

1980 ജനുവരി 7
ഇന്ദിരാ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു 

1980 ജനുവരി ഏഴിന് ഇന്ദിര ഗാന്ധി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അവസാനമായത് അവര്‍ തന്നെ കൊണ്ടുവന്ന അടിയന്തരവസ്ഥയ്ക്ക് ശേഷമുള്ള രണ്ടു വര്‍ഷക്കാലം നീണ്ട ദുര്‍ബല ഭരണത്തിനാണ്. ലോക്‌സഭയില്‍ മൊത്തമുള്ള 544 സീറ്റില്‍ 265 സീറ്റ് നേടി കോണ്ഗ്രസ്സ് വിജയിച്ചപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം നീണ്ട ഭരണം അവസാനിപ്പിച്ച് തോല്‍വി ഏറ്റു വാങ്ങാന്‍ എതിരാളികളായ ജനതാ പാര്‍ട്ടി നിര്‍ബന്ധിതരായി.

ഇലക്ഷന്‍ സമയത്ത് അസമില്‍ ഉണ്ടായ കലാപം ഇന്ദിരയുടെ വിജയത്തില്‍ നിര്‍ണായകമായി .ബംഗ്ലാദേശികളെ പുറത്താക്കണമെന്ന അസമിന്റെ ആവശ്യത്തിന് ശേഷം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ പൊട്ടിത്തെറികള്‍ക്ക് വേദിയായി .ഈ കലാപം പല ലോക്‌സഭാ മണ്ഡലങ്ങളിലും വോട്ടിങ് തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ലോക്‌സഭായുടെ അംഗബലം 525 ആയി കുറഞ്ഞു.ആന്ധ്രയിലെ മേണ്ടക്കില് നിന്നും രണ്ടുലക്ഷത്തില്‍ പരം വോട്ടിന്റെയും യു.പിയിലെ റായ്ബറേലിയില്‍ നിന്നും ഒരുലക്ഷത്തില്‍ പരം വോട്ടിന്റെയയും ഭൂരിപക്ഷത്തില്‍ ഇന്ദിര വിജയിച്ചു.

2012 ജനുവരി 7
ന്യൂസിലാന്‍ഡില്‍ വാതക ബലൂണ്‍ പൊട്ടിത്തെറിച്ചു 11 മരണം

2012 ജനുവരി ഏഴിന് ന്യൂസിലാന്‍ഡിലെ കാര്‍ടെര്‍ടോണില്‍ ചൂട് വാതകം നിറച്ച ബലൂണിന്റെ പറക്കല്‍ അവസാനിച്ചത് ഒരു ദുരന്തത്തില്‍ ആയിരുന്നു. ബലൂണ്‍ നിലത്തിറങ്ങുന്നതിനിടെ ഹൈടെന്‍ഷന്‍ വയറില്‍ ഇടിച്ചതായിരുന്നു അപകടകാരണം. പൈലറ്റ് ഒഴികെയുള്ള 11 ആളുകളും തല്‍കഷ്ണം മരിച്ചു.

പൈലറ്റിന്റെ കണക്കുകൂട്ടലിലെ പിഴവായിരുന്നു അപകടത്തിലെത്തിച്ചത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ പൈലറ്റ് പറഞ്ഞത് ആ സമയം അയാള്‍ കഞ്ചാവിന്റെ ലഹരിയില്‍ ആയിരുന്നുവെന്നാണ്. ലോകത്തുണ്ടായ ഏറ്റവും വലിയ വാതക ബലൂണ്‍ ദുരന്തങ്ങളില്‍ ഒന്നാണിത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍