UPDATES

News

ഇന്ദിരയെയും രാജീവിനെയും തപാല്‍ സ്റ്റാമ്പുകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി

k c arun

k c arun

stamp

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വിവരാവകാശപ്രകാരം ആവശ്യപ്പെട്ട രേഖയിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മാസം മുതല്‍ ഇരുവരുടെയും പേരിലുള്ള സ്റ്റാമ്പുകളുടെ വിതരണം നിര്‍ത്തലാക്കി. പകരം ദീന്‍ദയാല്‍ ഉപാധ്യയ, ജയപ്രകാശ് നാരായണന്‍, ശ്യാമപ്രകാശ് മുഖര്‍ജി, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത സ്റ്റാമ്പുകള്‍ സര്‍ക്കാര്‍ പുറത്തിറക്കും.

ആധുനിക ഇന്ത്യയുടെ ശില്‍പികള്‍ എന്ന പരമ്പരയില്‍ ഉള്‍പ്പെടുത്തി 2008 ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പുറത്തിറക്കിയ സ്റ്റാമ്പുകളില്‍ നിന്നാണ് ഇന്ദിരയെയും രാജിവിനെയും ഒഴിവാക്കിയിരിക്കുന്നത്. ഗാന്ധി, നെഹ്‌റു, അംബ്ദേക്കര്‍, സത്യജിത്ത് റായ്, ഹോമി. ജെ ബാബ, ജെ ആര്‍ ഡി ടാറ്റ, മദര്‍ തെരേസ എന്നിവര്‍ക്കൊപ്പമായിരുന്നു ഇന്ദിരയുടെയും രാജീവിന്റെയും സ്റ്റാമ്പുകള്‍ യു പി എ സര്‍ക്കാര്‍ പുറത്തിറക്കിയത്.

യുപിഎയുടെ ബില്‍ഡേഴ്‌സ് ഓഫ് മോഡേണ്‍ ഇന്ത്യ പരമ്പരയ്ക്ക് പകരം മേക്കേഴ്‌സ് ഓഫ് ഇന്ത്യ എന്ന പുതിയ പരമ്പര സ്റ്റാമ്പുകള്‍ പുറത്തിറക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഇതിലേക്കാണ് ജയപ്രകാശ് നാരായണന്‍, ശ്യാമപ്രകാശ് മുഖര്‍ജി,ലോഹ്യ എന്നിവരെ ഉള്‍പ്പെടുത്തുന്നത്. 24 പേരെയാണ് മേക്കേഴ്‌സ് ഓഫ് ഇന്ത്യയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തുക. ഇതില്‍ നെഹ്‌റു, ഗാന്ധി, മദര്‍ തെരേസ, അംബ്ദേക്കര്‍ എന്നിവരെ മാത്രമെ പുതിയ സ്റ്റാമ്പുകളിലും നിലനിര്‍ത്തുന്നത്.

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍