UPDATES

സുപ്രീം കോടതിയുടെ ഇടനാഴിയില്‍ വെച്ച് ഞാൻ ലൈംഗികമായി അപമാനിക്കപ്പെട്ടു: അഭിഭാഷക ഇന്ദിര ജയ്‌സിംഗ്

അഴിമുഖം പ്രതിനിധി

‘കോടതിയുടെ പരിസരങ്ങളിൽ പോലും സ്ത്രീ സുരക്ഷിതമല്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. തനിക്കും അത്തരത്തിൽ ഒരു അനുഭവമുണ്ടായി. പലപ്പോഴും തിരക്കേറിയ വരാന്തകളിൽ കൂട്ടിഇടി നടക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മനഃപൂർവ്വം ഒരു സീനിയർ വക്കീൽ തന്നെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചു. അനുഭവവും പ്രായവുമുള്ള എന്നെ പോലൊരു സ്ത്രീക്ക് ഇതാണവസ്ഥയെങ്കിൽ മറ്റു സ്ത്രീകളുടെ അവസ്ഥ പരിതാപകരമായിരിക്കും’. ദ വീക്കിന് നൽകിയ അഭിമുഖത്തില്‍ പ്രശസ്ത നിയമജ്ഞ ഇന്ദിര ജയ്‌സിംഗ് തുറന്നടിച്ചു.

പേരെടുത്ത് പോലും പലപ്പോഴും പരാമർശങ്ങൾ നടത്താറില്ല ‘ആ സ്ത്രീ’ , ‘മറ്റേ സ്ത്രീ’ എന്നൊക്കെയുള്ള വിശേഷണങ്ങളാണ് തരാറുള്ളത്. വനിതാ വക്കീലുമാർ മുതൽ ജഡ്ജിമാർ വരെ പീഡനത്തിനിരകളാണ്. ഇന്ത്യയിലെ നിയമസംവിധാനങ്ങളിലെ പുരുഷമേധാവിത്വ സംവിധാനങ്ങൾ സ്ത്രീകളെ ഈ ജോലിയിൽ നിന്നും മാറി നില്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യങ്ങൾ നാട്ടിൽ നിലനിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു. 

ജഡ്ജിമാരുടെ നിയമനത്തിലെല്ലാം അർഹമായ പരിഗണന സ്‌ത്രീകൾക്ക്‌ നൽകിയാൽ ഇക്കാര്യം ഒരുപരിധി വരെ പരിഹരിക്കാൻ സാധിക്കും. സ്വതന്ത്രമായി ചെയ്യുന്ന തൊഴിലായതിനാൽ മറ്റു നിയമ സംരക്ഷണങ്ങൾ ഒന്നും വനിതാ അഭിഭാഷക്കാർക്ക് ലഭ്യമാകുന്നില്ല. 

ഏവരും പേടിയോടെയും ബഹുമാനത്തോടെയും നോക്കി കാണുന്ന ഒരുപാട് വിശേഷണങ്ങളുള്ള ഇന്ദിര ജയ്‌സിംഗിന് ആയിരുന്നു ഇത്തരം ഒരു നടപടി നേരിടേണ്ടി വന്നത്. ഇന്ത്യയിലെ അദ്യ വനിത സൊളിസിറ്റർ ജനറൽ ആയ ഇന്ദിര, 154 വർഷത്തെ പാരമ്പര്യമുള്ള ബോംബെ ഹൈ കോടതിയിലെ ആദ്യ സീനിയർ വനിതാ അഭിഭാഷകയും ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍