UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാക് നയതന്ത്രം: ബഹളം കൂട്ടലല്ല വേണ്ടതെന്ന് മോദി തിരിച്ചറിയണം പാക് നയതന്ത്രം: ബഹളം കൂട്ടലല്ല വേണ്ടതെന്ന് മോദി തിരിച്ചറിയണം

ടീം അഴിമുഖം

ശബ്ദകോലാഹലങ്ങളില്ലാതെ ചെയ്യുമ്പോഴാണ് നയതന്ത്രം ഏറ്റവും ഫലപ്രദമാകുന്നത്. അത്തരമൊരു സംവാദത്തിന് ഇന്ത്യയും പാക്കിസ്ഥാനും രൂപം കൊടുക്കേണ്ട സമയമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇതുവരെയുള്ള പാക്കിസ്ഥാന്‍ നയം പ്രദര്‍ശനങ്ങളില്‍ അധിഷ്ഠിതമായിരുന്നു; സൂക്ഷ്മതയോടെ തയാറാക്കിയ രൂപരേഖകളിലല്ല. രാഷ്ട്രീയനേട്ടം അപകടത്തിലാക്കി നടത്തിയ സമാധാനശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ അതിന് വ്യക്തമായ ഒരു മാര്‍ഗരേഖ ഉണ്ടായിരുന്നില്ല. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് പാകിസ്താന്‍ പട്ടാളം പ്രവര്‍ത്തിക്കുന്നതെന്ന ദുര്‍ബലമായ തെളിവുകള്‍ വിശ്വസിച്ച് ഒന്നിലധികം തവണ മോദിയുടെ സഹായികള്‍ സ്വയം വഞ്ചിതരാവുകയും ചെയ്തു.

ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞശേഷവും സിയാച്ചിന്‍ തുടങ്ങിയ പ്രധാനവിഷയങ്ങളില്‍ എത്രമാത്രം വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന കാര്യത്തില്‍ ഡല്‍ഹിക്കു വ്യക്തതയുണ്ടായിരുന്നില്ല. ഭീകരാക്രമണങ്ങളെപ്പറ്റിയുള്ള ഇന്ത്യയുടെ പ്രതികരണം ഡല്‍ഹിയിലോ ഇസ്ലാമബാദിലോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന്‍ പ്രതിനിധി ലഫ്. ജനറല്‍ നസീര്‍ ജന്‍ജുവയും ബാങ്കോക്കില്‍ നടത്തിയ ധൃതിപിടിച്ച യോഗം ഒരു പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യരുത് എന്നതിന്റെ ഉദാഹരണമായിരുന്നു. നയതന്ത്രപ്രതിനിധികള്‍ കാര്യശേഷിയുള്ളവരാണെന്നു വിശ്വസിക്കുന്നില്ല എന്നതാണ് ഇരുപ്രധാനമന്ത്രിമാരും നല്‍കിയ സൂചന. അതുകൊണ്ടുതന്നെ ഈ വമ്പന്‍ ദേശവിവാഹത്തിന് സന്തോഷകരമായ പര്യവസാനമില്ല എന്നതില്‍ അതിശയിക്കേണ്ടതില്ല. കൊട്ടും പാട്ടും ഇരുകുടുംബങ്ങളുടെയും സമയം മിനക്കെടുത്തിയെന്നുമാത്രം.

ഈ ചര്‍ച്ചയുടെ പരാജയം മറ്റൊരു പ്രഹേളികയിലേയ്ക്കാണു നയ തന്ത്രജ്ഞരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. 2001- 2002ല്‍ ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലേക്കു നീങ്ങിയ സമയത്ത് ഉരുത്തിരിഞ്ഞ ഇന്ത്യ- പാകിസ്താന്‍ സംവാദ പ്രക്രിയ. പാകിസ്താന്റെ നയതന്ത്രരംഗം തിരിച്ചറിയാനാകാത്തവിധം മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുമായുള്ള യുദ്ധമല്ല, ആഭ്യന്തര കലാപങ്ങളാണ് അവര്‍ നേരിടുന്ന പ്രധാനഭീഷണി. 2002ല്‍ ജനറല്‍ പര്‍വേസ് മുഷാറഫിന് കശ്മീരിലെ ജിഹാദിനു തടയിടാനുള്ള പ്രേരണയുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്ക് പാകിസ്താനെതിരെയുള്ള ജിഹാദികളെ നേരിടാന്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ജിഹാദികളുടെ പിന്തുണ വേണം. കഴിഞ്ഞ ഒന്നരദശകത്തില്‍ യാഥാര്‍ത്ഥ്യങ്ങളില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ ഡല്‍ഹിക്കായിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ അടല്‍ ബിഹാരി വാജ്‌പേയി രൂപം കൊടുത്ത തിരക്കഥയ്ക്കനുസരിച്ചാണ് മോദിയുടെ പ്രവര്‍ത്തനം. എന്നാല്‍ അത് ഫലപ്രദമാകുന്ന ലോകമല്ല ഇന്നുള്ളത് എന്നു തിരിച്ചറിയുന്നില്ല. 

വരാനിരിക്കുന്ന ആഴ്ചകളില്‍ ഒരു പുറന്തോടിനുള്ളിലേക്കു വലിയാന്‍ പ്രധാനമന്ത്രിക്കു തോന്നിയേക്കാം. ഇത് ശരിയായ പ്രതികരണമല്ല. പാകിസ്താനുമായുള്ള സംവാദം ഇന്ത്യയ്ക്ക് സ്ഥിരതയുള്ള അയല്‍പ്പക്കം സൃഷ്ടിക്കാനുള്ള വഴിയാണ്. ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചയെന്ന ലക്ഷ്യം സാധിക്കണമെങ്കില്‍ ഇതിനായി ശ്രമിച്ചേ തീരൂ. ഇത് അതില്‍ത്തന്നെ അവസാനിക്കുന്ന ഒന്നല്ല. നയതന്ത്ര ഔപചാരികതയില്‍ ഒതുങ്ങുന്നതുമല്ല.

പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ അധികാരം നിക്ഷിപ്തമായ, ഇന്ത്യയ്‌ക്കെതിരായ ജനവികാരം എന്ന മേഖലയെ പാര്‍ശ്വവല്‍ക്കരിക്കുന്നതില്‍ ഡല്‍ഹിക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ സംവാദങ്ങള്‍ വിശാലമാക്കുക എന്നതുപോലെ. ഡല്‍ഹി ആദ്യംമുതല്‍ തുടങ്ങേണ്ടിവരും. പക്ഷേ അതില്‍ നിരാശപ്പെടേണ്ട കാര്യമല്ല.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍