UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യ-പാക് യുദ്ധവും ധ്യാന്‍ ചന്ദും

Avatar

1971 ഡിംസബര്‍ 
ഇന്ത്യ-പാക് യുദ്ധം ആരംഭിക്കുന്നു

പാകിസ്താന്‍ 1971 ഡിസംബര്‍ 3 ന് ഇന്ത്യന്‍ വ്യോമസേനയുടെ 11 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് ആരംഭമായി. ഈ യുദ്ധമാണ് ബംഗ്ലാദേശിന്റെ പിറവിക്കും നിമിത്തമായത്.

13 ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ ധാക്കയില്‍വെച്ച് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ പാകിസ്താന്‍ പട്ടാളം കീഴടങ്ങുകയായിരുന്നു. ആധുനിക കാലചരിത്രത്തില്‍ ഇന്ത്യന്‍ സൈന്യം നേടിയ മഹത്തരമായൊരു വിജയമായിരുന്നു ഇത്. അങ്ങനെ പാകിസ്താന്‍ രണ്ടായി വിഭജിക്കപ്പെട്ട് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം ഉദയം കൊണ്ടു.

1979 ഡിസംബര്‍ 3
ധ്യാന്‍ ചന്ദ് അന്തരിച്ചു

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദ് 1979 ഡിസംബര്‍ 3 ന് അന്തരിച്ചു. ഹോക്കി സ്റ്റിക് കൈയിലേന്തിയ മാന്ത്രികന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ധ്യാന്‍ ചന്ദ് 1905 ആഗസ്റ്റിലാണ് ജനിച്ചത്. സ്വാതന്ത്രലബ്ദിക്കു മുമ്പുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ നയിച്ചുകൊണ്ടാണ് ചന്ദ് തന്റെ കീര്‍ത്തി ലോകം മുഴുവന്‍ പരത്തിയത്.

1922 ല്‍ സൈന്യത്തില്‍ ചേര്‍ന്ന ചന്ദ്, 1926 ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ഹോക്കി മത്സരത്തില്‍ പങ്കെടുത്താണ് ഈ കളിയില്‍ തനിക്കുള്ള മികവ് തെളിയിക്കുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ ചന്ദ്, 1928 ലെ ആസംറ്റര്‍ഡാം ഒളിംപിക്‌സ്,1932 ലെ ലോസ് ഏഞ്ചല്‍സ് ഓളിംപിക്‌സ്, 1936 ലെ ബര്‍ലിന്‍ ഒളിംപിക്‌സ് എന്നിവിടങ്ങളില്‍ ഇന്ത്യ ഹോക്കി ടീമിന് സ്വര്‍ണം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.1948 ല്‍ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ധ്യാന്‍ ചന്ദ് 400 ല്‍ അധികം ഗോളുകള്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍