UPDATES

വാര്‍ത്തകള്‍

ബിഹാറില്‍ മക്കള്‍ പോരും കോണ്‍ഗ്രസ്-ആര്‍ജെഡി ഭിന്നതയും; മഹാസഖ്യം ഉലയുന്നു

സീറ്റ് വിഭജനം പൂര്‍ത്തിയായി എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ബിഹാറില്‍ ആര്‍ജെഡിയിലെ ആഭ്യന്തര കലാപവും കോണ്‍ഗ്രസുമായുള്ള തര്‍ക്കവും മഹാസഖ്യത്തെ ഉലയ്ക്കുന്നത്‌

ബിഹാറില്‍ സീറ്റ് പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മഹാസഖ്യത്തെ ഉലയ്ക്കുന്നു. കോണ്‍ഗ്രസ് ആര്‍ജെഡി പാര്‍ട്ടികള്‍ തമ്മിലുള്ള സീറ്റ് തര്‍ക്കത്തിന് പുറമെ ആര്‍ജെഡിയിലും രൂക്ഷമായ ഭിന്നത. ഇതേ തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് യാദവ് രാജിവെച്ചു. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാനുള്ള ശ്രമത്തിലാണ് റാബ്‌റി ദേവി.

തേജ് പ്രതാപ് രാജി വെച്ചതിനെ തുടര്‍ന്ന് ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റി. തന്റെ അനുയായികള്‍ക്ക് സീറ്റ് നല്‍കാതെ ഒതുക്കുന്നുവെന്ന ആക്ഷേപമാണ് തേജ് പ്രതാപിനുള്ളത്. ജഹാനബാദ് ശിവഹര്‍ മണ്ഡലങ്ങളില്‍ തന്റെ അനുയായികള്‍ക്ക് സീറ്റ് നല്‍കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം തേജസ്വി യാദവ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ കലഹത്തിന് കാരണമായത്. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തന്നെയും തന്റെയും തന്റെ അനുയായികളെയും അവഗണിക്കുന്നുവെന്നാണ് തേജ് പ്രതാപിന്റെ ആരോപണം. കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ആര്‍ ജെ ഡിയിലെ ആഭ്യന്തര കലാപം.

ബിജെപിയില്‍നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ക്രിക്കറ്റ് താരം കീര്‍ത്തി ആസാദിനു സീറ്റ് നല്‍കുന്നതാണ് ആര്‍ജെഡിയുമായുള്ള പ്രധാന തര്‍ക്കം. കീര്‍ത്തി ആസാദിന്റെ സിറ്റിങ് മണ്ഡലമായ ദര്‍ഭംഗയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാനാണ് ആര്‍ജെഡി നീക്കം. എന്നാല്‍ കീര്‍ത്തി ആസാദിലൂടെ ബിജെപി പിടിച്ചെടുത്ത സീറ്റ് അദ്ദേഹത്തിലൂടെ തന്നെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നു. കീര്‍ത്തി ആസാദിന് ദര്‍ഭംഗ ലഭിച്ചില്ലെങ്കില്‍ ബേട്ടിയയില്‍ മല്‍സരിപ്പിക്കാനുള്ള നീക്കത്തോടും ആര്‍ജെഡിക്ക് യോജിപ്പില്ലെന്നാണ് സൂചന. ഇതിനുപുറമെ ദര്‍ഭംഗ, ഔറംഗബാദ്, സുപൗള്‍, കാരക്കാട് സീറ്റുകളെ സംബന്ധിച്ചും ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ജിതിന്‍ റാം മാഞ്ജിയുടെ പാര്‍ട്ടിക്ക് നല്‍കിയ ഔറംഗബാദ് സീറ്റിലും കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സിനിമ താരം ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശനം വൈകുന്നതിന് പിന്നിലും കാരണം ആര്‍ജെഡി കോണ്‍ഗസ് തര്‍ക്കമാണെന്നാണ് സൂചന. കഴിഞ്ഞദിവസം ശത്രുഘ്‌നന്‍ സിന്‍ഹ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ഏപ്രില്‍ ആറിന് സിന്‍ഹ പാര്‍ട്ടിയില്‍ ചേരുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരിക്കുന്നത്.
ബിഹാറിലെ മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.

ആകെയുള്ള 40 സീറ്റില്‍ 20 ല്‍ ആര്‍ജെഡിയും ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസും മല്‍സരിക്കാനാണ് ധാരണയായത്. ഉപേന്ദ്ര ഖുഷ്വാഹയുടെ രാഷ്ട്രീയ ലോക് സമതാപാര്‍ട്ടിക്ക് അഞ്ച് സീറ്റും മുകേഷ് സാഹ്നിയുടെ വിഐപിയ്ക്ക് മൂന്നും സീറ്റും സഖ്യത്തില്‍ നല്‍കിയിരുന്നു. ജിതിന്‍ രാം മാഞ്ജിയുടെ എച്ച് എ എം മൂന്ന് സീറ്റില്‍ മല്‍സരിക്കും. മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് സീറ്റൊന്നും നല്‍കിയിരുന്നില്ല.

2014 ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. ആര്‍ജെഡിയ്ക്ക് നാലും കോണ്‍ഗ്രസിന് രണ്ട് സീറ്റും ലഭിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍