UPDATES

ട്രെന്‍ഡിങ്ങ്

‘എന്റെ വോട്ടിന് വിലയില്ലേ’? വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിൽ രോഷംകൊണ്ട് അപ്പോളോ ഹോസ്പിറ്റൽസ് വൈസ് ചെയർപേഴ്സൺ ശോഭന കാമിനേന്

ഇലക്ടറൽ ഐഡന്റിറ്റി കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ നടത്തിയ ശ്രമങ്ങളാണ് തെലങ്കാനയിലും ആന്ധ്രയിലും വൻതോതില്‍ വോട്ടർമാർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടാൻ കാരണമായത്.

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിൽ പ്രതിഷേധിക്കുന്ന അപ്പോളോ ഹോസ്പിറ്റൽസ് എന്റർപ്രൈസ് ലിമിറ്റഡ് എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ശോഭനാ കാമിനേനിയുടെ വീഡിയോ ചർച്ചയാകുന്നു. ഹൈദരാബാദിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ പേര് പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വിവരം ശോഭന കാമിനേനി മനസ്സിലാക്കുന്നത്. പോളിങ് ബൂത്തിനു മുന്നിൽ നിന്ന് രോഷാകുലയായി സംസാരിക്കുന്ന കാമിനേനിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ 55 ലക്ഷത്തോളം പേർ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട വിവാദം നിലനിൽക്കെയാണ് കാമിനേനിയുടെ രൂക്ഷമായ ഈ പ്രതികരണം വരുന്നത്.

ഹൈദരാബാദിലെ മസബ് ടാങ്കിലാണ് കാമിനേനിയുടെ പോളിങ് ബൂത്ത്. ബിസിനസ് ട്രിപ്പ് വെട്ടിച്ചുരുക്കി വോട്ട് ചെയ്യാനെത്തിയ കാമിനേനിക്ക് തന്റെ പേര് ലിസ്റ്റിലില്ലെന്ന അറിയിപ്പാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചത്. താന്‍ ഇന്ത്യൻ പൗരയല്ലേയെന്നും തന്റെ വോട്ടിന് വിലയില്ലേയെന്നും അവർ രോഷത്തോടെ ചോദിച്ചു. ഇൻ്ത്യൻ പൗരയെന്ന നിലയിൽ താൻ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അവർ പറഞ്ഞു. അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ പ്രതാപ് റെഡ്ഢിയുടെ മകളാണ് ഇവർ. ചെവെല്ലയിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ്സ് നേതാവ് കൊണ്ട വിശ്വേശര്‍ റെഡ്ഢിയുടെ മരുമകളുമാണ് ഇവർ.

തെലങ്കാനയിലെ 17 ലോകസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.

ഇലക്ടറൽ ഐഡന്റിറ്റി കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ നടത്തിയ ശ്രമങ്ങളാണ് തെലങ്കാനയിലും ആന്ധ്രയിലും വൻതോതില്‍ വോട്ടർമാർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടാൻ കാരണമായത്. (ശോഭന കാമിനേനിയുടെ പേര് നീക്കം ചെയ്യപ്പെട്ടതിന്റെ കാരണം ഇതു തന്നെയാണോയെന്ന് വ്യക്തമല്ല.) നാഷണൽ ഇലക്ടറൽ റോൾ പ്യൂരിഫിക്കേഷൻ ആൻഡ് ഓതന്റിക്കേഷൻ പ്രോഗ്രാം എന്ന പദ്ധതി നടപ്പാക്കവെയാണ് ഏതാണ് 55 ലക്ഷത്തോളമാളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമായത്. ഈ വോട്ടർമാരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഫലവത്തായ ശ്രമങ്ങളൊന്നും ഇലക്ഷൻ കമ്മീഷൻ നടത്തിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ വെളിപ്പെടുത്തിയിരുന്നു.

2015 മാർച്ച് മാസത്തിലാണ് നാഷണൽ ഇലക്ടറൽ റോൾ പ്യൂരിഫിക്കേഷൻ ആൻഡ് ഓതന്റിക്കേഷൻ പ്രോഗ്രാം തുടങ്ങിയത്. ഓഗസ്റ്റ് 11ന് സുപ്രീംകോടതി ഇത് തടയുകയായിരുന്നു. ആന്ധ്രയിൽ ഇതിനകം 76 ശതമാനം വോട്ടർമാരും തങ്ങളുടെ ഐഡികൾ ആധാറുമായി ലിങ്ക് ചെയ്തു കഴിഞ്ഞിരുന്നു. തെലങ്കാനയിൽ 84 ശതമാനം പേരും ലിങ്ക് ചെയ്യുകയുണ്ടായി. ആധാറും വോട്ടർ ഐഡിയും ലിങ്ക് ചെയ്യുന്നതിന്റെ പൈലറ്റ് പ്രോഗ്രാമായിരുന്നു ഇരു സംസ്ഥാനങ്ങളിലും നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍