UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെജ്‌രിവാള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മഷി പേനയ്ക്ക് നിരോധനം

അഴിമുഖം പ്രതിനിധി

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മഷി പേനയ്ക്ക് നിരോധനം. ദല്‍ഹി പോലീസാണ് നിരോധനമേര്‍പ്പെടുയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങില്‍ കെജ്‌രിവാളിനുനേരെ യുവതി മഷി എറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. ദല്‍ഹിയില്‍ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജനുവരി 17നാണ് യുവതി കെജ്‌രിവാളിനെതിരെ മഷിയാക്രമണം നടത്തിയത്.  അന്ന് ആക്രമണം നടന്ന ദല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വെച്ചു തന്നെയാണ് റിപ്പബ്ലിക് ദിന ചടങ്ങുകളും നടക്കുന്നത്. സംഭവത്തില്‍ ഗുരുതരമായ സുരക്ഷ വീഴ്ച ഉണ്ടായതായും കെജ്‌രിവാളിന് സംരക്ഷണം ഏര്‍പ്പെടുത്തുന്നതില്‍ ദല്‍ഹി  പോലീസ് നിരുത്തരവാദിത്വപരമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും കോടതി വിമര്‍ശനം ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍