UPDATES

ട്രെന്‍ഡിങ്ങ്

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ദൈനിക്ഭാരതിന് പിന്നില്‍ ഹിന്ദു സംഘടനകളെന്ന് തെളിഞ്ഞു

ഓള്‍ട്ട്‌ന്യൂസ്.ഇന്‍ ആണ് വ്യാജവാര്‍ത്തകള്‍ക്ക് പിന്നിലെ തീവ്രഹിന്ദുത്വ ബന്ധം കണ്ടെത്തിയത്

മമത ബാനര്‍ജിയെ പ്രശംസിച്ച് പാകിസ്ഥാന്‍, ഗോവ സേവ നടത്തി മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സുക്മയിലെ മാവോയിസ്റ്റ് വേട്ട ആഘോഷിച്ച് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. സമീപകാലത്ത് വാര്‍ത്ത വെബ്‌സൈറ്റായ ദൈനികഭാരത്.ഓര്‍ഗില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തകളാണ് ഇവ. ഓരോ തവണയും ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും തീവ്രഹിന്ദുത്വ സംഘടനകളും പ്രസിദ്ധീകരണങ്ങളും ഈ വാര്‍ത്തകള്‍ ഉപയോഗിച്ച് കൂടുതല്‍ വായനക്കാരെ കണ്ടെത്തിക്കൊണ്ടിരുന്നു. ഇത് മാധ്യമപ്രവര്‍ത്തനത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലെത്തിച്ചു.

ഓള്‍ട്ട്‌ന്യൂസ്.ഇന്‍ നടത്തിയ അന്വേഷണത്തില്‍ വെബ്‌സൈറ്റ് നടത്തുന്നവരെയും അതിന്റെ ഡൊമൈന്‍ ഉടമസ്ഥാവകാശമുള്ളവരെയും തിരിച്ചറിഞ്ഞിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് ഉള്‍പ്പെട്ട ഒരു വ്യാജ ഫോട്ടോ പ്രചരിച്ചതിനെ തുടര്‍ന്ന് ന്യൂസ് വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അന്വേഷണം നടന്നത്. അന്വേഷണത്തില്‍ ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുസേനയ്ക്കുള്ള പങ്കും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്തുണ നല്‍കിയത് ഇവരാണെന്നും കണ്ടെത്തി.

ഓള്‍ട്ട്‌ന്യൂസ്.ഇനിന്റെ പ്രതിക് സിന്‍ഹ സൈറ്റിന്റെ ഡൊമെയ്ന്‍ വിവരങ്ങളിലൂടെ നടത്തിയ അന്വേഷണത്തില്‍ ഷഷി സിംഗ് എന്നയാളുടെ പേരിലാണ് ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും രവി സിംഗ് ആണ് ഇതിന്റെ എഡിറ്റര്‍ ഇന്‍ ചീഫെന്നും കണ്ടെത്തി. ട്രൂകോളര്‍, സമൂഹമാധ്യമങ്ങളിലൂടെ ശേഖരിക്കുന്ന പേജുകള്‍, വെബ്‌സൈറ്റുകളുടെ സ്‌നാപ്പുകള്‍ ശേഖരിക്കുന്ന വെയ്ബാക്ക് മെഷിയന്‍ പോലുള്ള ടൂളുകള്‍ എന്നിവയുടെ സഹായത്തോടെ രവി സിംഗിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തീവ്രഹിന്ദുത്വവാദികളുടെ വീരപുരുഷനായ സവര്‍ക്കറുടെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമെന്നും ഹിന്ദുസേനയുടെ പേജിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതായും കണ്ടെത്തി.

ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്തയും രവി സിംഗും സമൂഹമാധ്യമത്തിലൂടെ വളരെയധികം ബന്ധപ്പെടുന്നുണ്ടെന്നും ഇദ്ദേഹം കണ്ടെത്തി. കൂടാതെ യുഎസ്എഹിന്ദൂസ്4ട്രംപ് എന്ന ട്വിറ്റര്‍ പേജ് കൈകാര്യം ചെയ്യുന്നത് രവി സിംഗ് ആണെന്നും ഇദ്ദേഹം മനസിലാക്കി. 2015ല്‍ കുമാര്‍ വിശ്വാസ് ഉള്‍പ്പെടുന്ന ഒരു വ്യാജ ചിത്രം പ്രചരിപ്പിച്ചതും സിംഗ് ആണെന്ന് ഓള്‍ട്ട്‌ന്യൂസ് കണ്ടെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍