UPDATES

എഡിറ്റര്‍

ഈ ദമ്പതികൾ സന്ദർശിച്ചത് ഈഫൽ ടവറല്ല; നേപ്പാളിലെ അനാഥാലയം

Avatar

ലെബനനിൽ നിന്നും നേപ്പാൾ സന്ദർശിക്കാൻ വന്ന സരിൻ ജെഗലിയാനും (26) സെവാഗ് ദിമിർജിയാനും (30) ടൂറിസ്റ്റ് സ്ഥലങ്ങളിൽ കറങ്ങി നടക്കുകയോ നേപ്പാളിന്റെ സൗന്ദര്യം ആസ്വദിക്കുകയോ അല്ല ചെയ്തത്. മറിച്ച് തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു അനാഥാലയം സന്ദർശിച്ച് കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. ലോകത്തെ നന്മ വറ്റാത്ത സ്ഥലമാക്കി നിലനിർത്തുകയാണ് ഇവരെ പോലെ ഉള്ളവർ. 

വോളൻറ്റിയറിങ് സൊല്യൂഷൻസ് എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ ആണ് അവർ ദൗത്യം നിർവഹിച്ചത്. ടൂറിസ്റ്റ് സ്ഥലം എന്നതിലുപരി നേപ്പാൾ ഒരു ദരിദ്ര രാഷ്ടമാണെന്നും 25 ശതമാത്തോളം പേര് ദാരിദ്ര്യ രേഖക്ക് കീഴിൽ ആണ് ജീവിക്കുന്നതെന്നും അതിനാൽ ആണ് ഇത്തരത്തിൽ ഒരു ദൗത്യം എറ്റെടുത്തതെന്നും അവർ പറഞ്ഞു. തിരികെ പോകുമ്പോൾ ലോകത്ത് എവിടെയോ ഇരുന്ന് മറ്റാരെങ്കിലും നമ്മളെ ഓർമ്മിക്കാൻ ഉണ്ടാവും എന്നാതാണ് ഏറ്റവും ആത്മസംതൃപ്തി നൽകുന്ന കാര്യമെന്നും അവർ പറഞ്ഞു.

കൂടുതൽ വായിക്കാൻ: https://goo.gl/4aKVlL 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍