UPDATES

ട്രെന്‍ഡിങ്ങ്

മിന്നലാക്രമണം നടത്തിയത് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസത്തില്‍ പ്രകോപിതനായെന്ന് പരീക്കര്‍

കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡിനെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അപമാനിച്ചത് തന്നെ പ്രകോപിച്ചെന്നും അതാണ് മിന്നലാക്രമണ തീരുമാനത്തിന് കാരണമെന്നുമാണ് പരീക്കറിന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19ന് പാക് അധിനിവേശ കാഷ്മീരില്‍ നടത്തിയ മിന്നലാക്രമണം ടെലിവിഷന്‍ അവതാരകന്റെ പരിഹാസത്തെ തുടര്‍ന്നാണെന്ന് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍.

2015ല്‍ മണിപ്പൂരില്‍ എന്‍എസ് സിഎന്‍-കെ നടത്തിയ ഒളിയാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ കേന്ദ്ര വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റത്തോഡിനെയാണ് ഒരു ടെലിവിഷന്‍ അവതാരകന്‍ പരിഹസിച്ചത്. വെസ്റ്റേണ്‍ ഫ്രണ്ടിനെതിരെ ആക്രമണം നടത്താന്‍ ധൈര്യമുണ്ടോയെന്നാണ് റാത്തോഡിനോട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഈ പരിഹാസം തന്നെ വേദനിപ്പിച്ചെന്നും അതാണ് പാക് അധിനിവേശ കാശ്മീരിലെ മിന്നലാക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പരീക്കര്‍ പറയുന്നത്. എന്നാല്‍ ഉടന്‍ തിരിച്ചടി നല്‍കേണ്ടെന്നും കുറച്ച് കാത്തിരിക്കാനുമായിരുന്നു തീരുമാനം. തുടര്‍ന്ന് 2016 സെപ്തംബര്‍ 29നാണ് മിന്നലാക്രമണം നടത്തിയത്. 15 മാസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു ആക്രമണമെന്നും പരീക്കര്‍ വെളിപ്പെടുത്തി.

കൂടുതല്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുകയും മുന്‍ഗണന ക്രമത്തില്‍ ആയുധങ്ങള്‍ വാങ്ങുകയുമാണ് ചെയ്തത്. ഡിആര്‍ഡിഒ വികസിപ്പിച്ച സ്വാതി ആയുധ നിര്‍ണയ റഡാര്‍ ഉപയോഗിച്ചാണ് മിന്നലാക്രമണം നടത്തേണ്ട മേഖലകള്‍ കണ്ടെത്തിയതെന്നും പനജിയില്‍ വ്യവസായികളുടെ യോഗത്തില്‍ പ്രസ്താവിച്ചു.

2015 ജൂണ്‍ നാലിനാണ് ഭീകരഗ്രൂപ്പായ എന്‍എസ് സിഎന്‍- കെ മണിപ്പൂരിലെ ചന്ദര്‍ ജില്ലയില്‍ വച്ച് ഇന്ത്യന്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. 200 പേര് മാത്രമുള്ള ചെറിയൊരു ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ഇതറിഞ്ഞപ്പോള്‍ തനിക്ക് അപമാനിതനായത് പോലെ തോന്നിയെന്നും പരീക്കര്‍ പറയുന്നു. തുടര്‍ന്ന് മ്യാന്‍മാറില്‍ നടത്തിയ മിന്നലാക്രടമണത്തില്‍ എഴുപതിലേറെ സൈനികരെ വധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചു. ഇക്കാര്യം വിശദീകരിച്ചപ്പോഴാണ് റാത്തോഡിനെ മാധ്യമപ്രവര്‍ത്തകന്‍ വെല്ലുവിളിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍