UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൂഗിളിനു മുമ്പ് നമുക്ക് ഉത്തരങ്ങള്‍ തന്നിരുന്ന ലൈബ്രേറിയന്‍മാര്‍

Avatar

കാറ്റി വള്‍ഡ്മാന്‍
(സ്ലേറ്റ്)

നമ്മുടെ സ്‌തോഭജനകങ്ങളായ ചോദ്യങ്ങള്‍ക്ക് രഹസ്യമായ ഉത്തരങ്ങളുമായി ഗൂഗിള്‍ എത്തുന്നതിനുമുന്‍പ് ഭൂമിയില്‍ ലൈബ്രേറിയന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഫോണ്‍ മുഖേനയും നേരിട്ടും ചോദ്യങ്ങള്‍ കേട്ടിരുന്നു. അവയൊക്കെ ഇന്‍ഡക്‌സ് കാര്‍ഡുകളില്‍ എഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു പഴയ പെട്ടി കണ്ടെടുത്തുവെന്ന് ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറി ഇന്‍സ്ടാഗ്രാമില്‍ അറിയിച്ചതോടെ അന്വേഷണങ്ങള്‍ തുടങ്ങി. നാല്‍പ്പതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെയുള്ള രസകരങ്ങളായ ചോദ്യങ്ങളായിരുന്നു അതില്‍ നിറയെ. ചില ചോദ്യങ്ങള്‍ ഗൗരവമായതായിരുന്നു (ജൂള്‍ വേണാണോ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എഴുതിയത്?) എന്നാല്‍ ചിലവ ആശങ്ക നിറഞ്ഞതും. (ഉപേക്ഷിക്കപ്പെട്ട ഒരു സ്ത്രീ എത്രകാലം ജീവിക്കും?) ന്യൂയോര്‍ക്കര്‍മാരുടെ ഭൂതകാല വിഹ്വലതകളറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നു. ഓരോ തിങ്കളാഴ്ചയും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചോദ്യങ്ങള്‍ #LetMeLibrarianThatForYou എന്ന ഹാഷ്ടാഗില്‍ പ്രസിദ്ധീകരിക്കുമെന്ന് ലൈബ്രറി അധികൃതര്‍ പറഞ്ഞു.

അതിനിടെ സ്ലേറ്റിന്റെ ഓഫീസില്‍ ഞങ്ങള്‍ പഴയൊരു ലൈബ്രേറിയനെ കണ്ടെത്തി. ചില ചോദ്യങ്ങള്‍ക്ക് ഞങ്ങളുടെ ലൈബ്രേറിയന്‍ തന്ന ഉത്തരങ്ങള്‍ ഇതാ.

ചോ: പ്രസിഡന്റ് കെന്നഡിയെ വെടിവെയ്ക്കാന്‍ ഒസ്വാള്‍ട് ഉപയോഗിച്ച തോക്ക് കുടുംബത്തിന് തിരിച്ചുകൊടുത്തോ?

ഉ: ഇല്ല, അത് മേരിലാന്‍ഡ് കോളേജ് പാര്‍ക്കിലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചോ: ഞാന്‍ അടുക്കളയില്‍ ഒരു എലിയെ കണ്ടു. ഡിഡിടി ഉപയോഗിക്കാമോ?

ഉ: ഇല്ല.

ചോ: എലികള്‍ ചര്‍ദ്ദിക്കുമോ?

ഉ: നിങ്ങള്‍ അവരുടെ മുകളില്‍ ഡിഡിടി ഇട്ടാല്‍ ചര്‍ദ്ദിക്കും.

ചോ: ഒരു നീരാളിയെ വീട്ടില്‍ വളര്‍ത്താമോ?

ഉ: ഉവ്വ്, പക്ഷെ മരുന്നും മദ്യവും സൂക്ഷിക്കുന്ന അലമാരകള്‍ നന്നായി അടച്ചുപൂട്ടി സൂക്ഷിക്കുക.

ചോ: ലോകത്തിലെ ബാത്ത്ടബ്ബുകളില്‍ എത്ര ശതമാനം അമേരിക്കയിലാണ്?

ഉ: ഇരുപത്തിയെട്ട് ശതമാനം. നീരാളിയാണോ പ്രശ്‌നം?

ചോ: പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍, സോക്രട്ടീസ് എന്നിവര്‍ ഒരേയാള്‍ തന്നെയാണോ?

ഉ: അല്ല. അവര്‍ക്കെല്ലാം വ്യത്യസ്തമായ ലഘുഭക്ഷണങ്ങളാണ് ഇഷ്ടം.

ചോ: വേട്ടയാടാനായി ഒരു ബീഗിലിനെ എവിടെ വാടകയ്ക്ക് കിട്ടും?

ഉ: വിക്ടോറിയന്‍ ഇംഗ്ലണ്ടില്‍.

ചോ: നിങ്ങളെ ഒരാന ഓടിക്കുന്നത് സ്വപ്നം കണ്ടാല്‍ എന്താണ് അര്‍ഥം?

ഉ: നിങ്ങളാണ് പ്രസിഡന്റ് ഒബാമ.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍