UPDATES

വിദേശം

യുഎസ് പള്ളിയില്‍ വെടിവയ്പ്: 26 പേര്‍ കൊല്ലപ്പെട്ടു

പ്രാര്‍ഥന നടക്കുമ്പോള്‍ പള്ളിക്കകത്തേക്ക് ഒറ്റയ്ക്ക് നടന്നുകയറിയ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ന്യൂ ബ്രൗന്‍ഫെല്‍സ് സ്വദേശി ഡെവിന്‍ കെല്ലിയാണ് വെടിവയ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ ടെക്‌സാസില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന വെടിവയ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെയായിരുന്നു വെടിവയ്പ്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ എട്ടുപേരെ മെഡിക്കല്‍ ഹെലിക്കോപ്റ്ററില്‍ ബ്രൂക്ക് സൈനിക ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രാദേശിക ആശുപത്രികളിലും പ്രവേശിപ്പിച്ചു. സാന്‍ അന്റോണിയോയ്ക്ക് സമീപം വില്‍സണ്‍ കൗണ്ടി സതര്‍ലാന്‍ഡ് സ്പ്രിങ്‌സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ പ്രാദേശിക സമയം ഇന്നലെ രാവിലെ 11.30ന് ആണ് വെടിവയ്പുണ്ടായത്.

പ്രാര്‍ഥന നടക്കുമ്പോള്‍ പള്ളിക്കകത്തേക്ക് ഒറ്റയ്ക്ക് നടന്നുകയറിയ അക്രമി വെടിവയ്പ് നടത്തുകയായിരുന്നു. ന്യൂ ബ്രൗന്‍ഫെല്‍സ് സ്വദേശി ഡെവിന്‍ കെല്ലിയാണ് വെടിവയ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പൊലീസിന് പുറമെ എഫ്ബിഐയും സ്ഥലത്തെത്തിയിട്ടുണ്ട്. വെടിവയ്പ് നടത്തിയേ ശഷം ഇയാള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. പിന്നീട് ഇയാളെ ഗ്വാഡലൂപ് കൗണ്ടിയില്‍ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം സാന്‍ അന്റോണിയയില്‍ താമസിക്കുന്ന കെല്ലിക്ക് ഭീകരസംഘടനകളുമായി ബന്ധമുള്ളതിന്  തെളിവുകളില്ലെന്നാണ് സൂചന. ആക്രമണത്തിന് മുമ്പ് കെല്ലി സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഇടപെടലുകള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഈയടുത്ത് ഇയാളൊരു എആര്‍ – 15 സെമിഓട്ടമാറ്റിക് റൈഫിളിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മുന്‍ വ്യോമസേന ഉദ്യോഗസ്ഥനായ കെല്ലി കോര്‍ട്ട്മാര്‍ഷല്‍ നടപടി നേരിട്ടിരുന്നതായും സൂചനയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍