UPDATES

വിദേശം

സല്‍മാന്‍ രാജകുമാരന്റെ വെട്ടിനിരത്തല്‍: ‘തല പോയ’ പ്രമുഖന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ആരാണ്?

പാശ്ചാത്യരാജ്യങ്ങളിലെ കമ്പനികളില്‍ വലിയ നിക്ഷേപമുള്ളയാളാണ് അല്‍ വലീദ് തലാല്‍. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തി. അതേസമയം സൗദി ഭരണസംവിധാനത്തില്‍ അല്‍ വലീദിന്റെ സ്വാധീനം കുറവായിരുന്നു.

സൗദി അറേബ്യയില്‍ കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന്‍ അധികാരം തന്നിലേയ്ക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായ രാജകുടുംബാംഗങ്ങളെ വെട്ടിനിരത്തിയിരിക്കുകയാണ്. നാഷണല്‍ ഗാര്‍ഡിന്റെ ചുമതയുണ്ടായിരുന്നയാളും മുന്‍ അബ്ദുള്ളയുടെ മകനുമായ മിതെബ് ബിന്‍ അബ്ദുള്ളയടക്കമുള്ള മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കുകയും നാല് മന്ത്രിമാരടക്കം 11 രാജകുമാരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സല്‍മാന്‍ അദ്ധ്യക്ഷനായി രൂപീകരിച്ച അഴിമതി വിരുദ്ധ ബ്യൂറോ പണി തുടങ്ങിയിരിക്കുന്നു. തടവിലായവരില്‍ ഏറ്റവും പ്രമുഖന്‍ ശതകോടിശ്വരനായ അല്‍ വലീദ് ബിന്‍ തലാലാണ് (62). അല്‍ വലീദ് ബിന്‍ തലാല്‍ ആരാണെന്ന് ദ ഗാര്‍ഡിയന്‍ പറയുന്നു.

പാശ്ചാത്യരാജ്യങ്ങളിലെ കമ്പനികളില്‍ വലിയ നിക്ഷേപമുള്ളയാളാണ് അല്‍ വലീദ് തലാല്‍. ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള വ്യക്തി. താരതമ്യേന പുരോഗമനവാദിയായി പാശ്ചാത്യ മാധ്യങ്ങളില്‍ അറിയപ്പെടുന്നയാള്‍. എല്ലാ സൗദി രാജകുടുംബാംഗങ്ങള്‍ക്കുമുള്ള പോലെ വലിയ ആഡംബരങ്ങളും സൗകര്യങ്ങളുമുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കണമെന്ന് ശക്തമായി വാദിച്ചയാളും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളയാളുമാണ് വലീദ് തലാല്‍. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ട്രംപ് ഗവണ്‍മെന്റ് ഉത്തരവിട്ടപ്പോള്‍ രൂക്ഷവിമര്‍ശനവുമായി വലീദ് തലാല്‍ രംഗത്തുവന്നു. എന്നാല്‍ പിതാവിന്റെ പണം വച്ച് അമേരിക്കന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമാണ് വലീദിന്റെ ശ്രമമെന്നാണ് ട്രംപ് തിരിച്ചടിച്ചത്. ട്രംപില്‍ നിന്ന് പണ്ടൊരു ആഡംബര ബോട്ട് വലീദ് വാങ്ങിയിരുന്നു.

ആധുനിക സൗദിയുടെ ആദ്യ രാജാവിന്റെ ചെറുമകനാണ് വലീദ് തലാല്‍. തലാലിന്റെ പിതാവ് നേരത്തെ ധനമന്ത്രിയായിരുന്നു. 17 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട് തലാലിന് എന്നാണ് സമ്പന്നരുടെ സ്വന്ത്രം മാസികയായ ഫോബ്‌സ് മാഗസിന്‍ പറയുന്നത്. അതേസമയം തന്റെ സ്വത്ത് കുറച്ച് കാണിച്ചതിന് ഫോബ്‌സിനെതിരെ അദ്ദേഹം നിയമനടപടിയുമായി പോയിരുന്നു. സിറ്റി ഗ്രൂപ്പിനെ പിന്തുണക്കുന്നയാളെന്ന നിലയിലാണ് 90കളില്‍ വലീദ് തലാല്‍ അന്താരാഷ്ട്രതലത്തില്‍ അറിയപ്പെട്ടുതുടങ്ങിയത്. സാമ്പത്തികപ്രതിസന്ധിയില്‍ കമ്പനിയുടെ മൂല്യം കുറഞ്ഞ സമയത്തും വലീദ് ഇതിന് പിന്തുണ നല്‍കി.

സൗദിയില്‍ രണ്ട് മന്ത്രിമാരെ പുറത്താക്കി; ബിന്‍ സല്‍മാന്‍ രാജകുമാരന് കൂടുതല്‍ അധികാരം; കൂടുതല്‍ പരിഷ്കാരങ്ങളിലേക്ക്?

റൂപര്‍ട്ട് മര്‍ഡോക്കിന്റേത് അടക്കമുള്ള മാധ്യമ കമ്പനികളില്‍ വലീദ് തലാല്‍ ഓഹരി നേടി. മര്‍ഡോക്കിന്റെ ന്യൂസ്‌കോര്‍പിന് പുറമെ ആപ്പിള്‍, ടൈം വാര്‍ണര്‍, ട്വിറ്റര്‍, അറബ് മേഖലയിലെ ചാനല്‍ നെറ്റ്‌വര്‍ക്കായ റോട്ടാന തുടങ്ങിയവയിലെല്ലാം അദ്ദേഹത്തിന് ഷെയറുണ്ടായിരുന്നു. ന്യൂസ്‌കോര്‍പിലെ ഓഹരികള്‍ വലീദ് തലാല്‍ പിന്നീട് ചുരുക്കിയിരുന്നു. വിവിധ ലോകരാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആഡംബര ഹോട്ടല്‍ ശൃംഘലകളിലും വലീദ് തലാലിന് പങ്കാളിത്തമുണ്ട്. ലണ്ടനിലെ സാവോയ് ഹോട്ടലിലും പാരീസിലെ ജോര്‍ജ് ഫൈവിലുമെല്ലാം വലീദ് തലാലുണ്ട്.

വായനയ്ക്ക്: https://goo.gl/TQtLL9

വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സ്വന്തം ബോയിംഗ് 747 വിമാനമുണ്ട്. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍ ജംബോ ജെറ്റ് വിമാനം വാങ്ങി അതിനുള്ളില്‍ കണ്‍സര്‍ട്ട് ഹാളുകളും ലക്ഷ്വറി സൂട്ടുകളും മറ്റും തയ്യാറാക്കുക വലീദിന്റെ സ്വപ്‌നങ്ങളിലുണ്ട്. ഇതുവരെ അത് നടന്നിട്ടില്ല. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ വാദിച്ചിരുന്നയാളാണ് വലീദ് തലാല്‍. സ്വന്തം വിമാനങ്ങളില്‍ അദ്ദേഹം വനിതാപൈലറ്റുമാരെ നിയോഗിച്ചു. സ്ത്രീകള്‍ക്ക് റോഡില്‍ കാര്‍ ഓടിക്കാന്‍ അനുമതിയില്ലാതിരുന്ന കാലത്താണിത്.

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കണമെന്ന് വലീദ് ശക്തമായി വാദിച്ചു. ഈയടുത്താണ് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുമതി ഗവണ്‍മെന്റ് നല്‍കിയത്. വലീദിന്റെ ഭാര്യ അമീറ (ഇരുവരും 2013ല്‍ വിവാഹമോചനം നേടി) പലപ്പോളും തല മറയ്ക്കുന്ന ശിരോവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ വലീദിന്റെ സ്വാധീനം വലുതായിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുമായും വാള്‍സ്ട്രീറ്റ് ഉദ്യോഗസ്ഥരുമായും ബ്രിട്ടീഷ് രാജകുടുംബവുമായും എല്ലാം അടുത്ത ബന്ധം പുലര്‍ത്തി. അതേസമയം സൗദി ഭരണസംവിധാനത്തില്‍ അല്‍ വലീദിന്റെ സ്വാധീനം കുറവായിരുന്നു.

സൗദി അറേബ്യയും മനുഷ്യാവകാശങ്ങളും; സത്യങ്ങള്‍, ചില മിഥ്യകളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍