UPDATES

വിദേശം

ഇനി ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണമുണ്ടായാല്‍ കളി മാറും: പാകിസ്താനോട് അമേരിക്ക

ഇനിയും ഭീകരാക്രമണങ്ങളുണ്ടായാല്‍, സംഘര്‍ഷമുണ്ടായാല്‍ ഇത് ഇന്ത്യക്കും പാകിസ്താനും വലിയ പ്രശ്‌നമാകും – യുഎസ് വ്യക്തമാക്കി.

ഇനി ഇന്ത്യക്ക് നേരെ ഭീകരാക്രമണമുണ്ടായാല്‍ കാര്യങ്ങള്‍ വളഷാകുമെന്ന് പാകിസ്താന് യുഎസിന്റെ മുന്നറിയിപ്പ്. ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ ശക്തവും സ്ഥിരതയുള്ളതും വിശ്വസനീയവുമായ നിലയില്‍ നടപടികളുമായി മുന്നോട്ട് പോകണം. ജയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയിബ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെല്ലാം എതിരെ നടപടി വേണം. മേഘലയില്‍ ഇനി സംഘര്‍ഷമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. ഇനിയും ഭീകരാക്രമണങ്ങളുണ്ടായാല്‍, സംഘര്‍ഷമുണ്ടായാല്‍ ഇത് ഇന്ത്യക്കും പാകിസ്താനും വലിയ പ്രശ്‌നമാകും – യുഎസ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജയ്ഷ് ഇ മുഹമ്മദ് അടക്കമുള്ള സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ചില അറസ്റ്റുകള്‍ നടത്തി. ചില കേന്ദ്രങ്ങള്‍ പിടിച്ചെടുത്തു. സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌സ് ഫോഴ്‌സ് സമ്മര്‍ദ്ദം ഭീകരര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്താനെ നിര്‍ബന്ധിതരാക്കുന്നുണ്ട്. എഫ് എ ടി എഫിന്റെ േ്രഗ ലിസ്റ്റില്‍ പെടുന്നത് പാകിസ്താനെ സംബന്ധിച്ച് വലിയ പ്രശ്‌നമാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍