UPDATES

വിദേശം

യുഎസ്-മെക്സിക്കോ അതിർത്തിയിൽ സൈന്യത്തോടൊപ്പം കാവൽ നിൽക്കുന്നത് ഒബാമയെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ച ഭീകരസംഘം

ന്യൂ മെക്സിക്കോ ഡെമോക്രാറ്റിക് ഗവർണ്ണർ മിഷേൽ ലജൻ ഗ്രിഷാം ഈ ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിക്കണമെന്ന് ഉത്തരവിട്ടതിന് തൊട്ടു പിന്നാലെയാണ് ഹോപ്കിന്സിന്റെ അറസ്റ്റ് നടക്കുന്നത്.

യുഎസ് – മെക്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ തടയാനായി പ്രവർത്തിക്കുന്ന സായുധ സംഘം മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയെ ഉൾപ്പടെ വധിക്കാൻ പരിശീലിക്കപ്പെട്ട ഒരു ഭീകരസംഘടനയാണെന്ന് റിപ്പോർട്ടുകൾ.

മെക്സിക്കോയിൽ നിന്നും യുഎസ്സിലേക്കുള്ള അനധികൃത കുടിയേറ്റങ്ങളുടെ എണ്ണം നിയന്ത്രണാതീതമായപ്പോൾ തങ്ങൾ അതിർത്തി സൈന്യത്തെ സഹായിക്കുകയാണെന്നാണ് ഈ സംഘം അവകാശപ്പെട്ടിരുന്നത്. ഒബാമയേയും മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്റനെയും മനുഷ്യാവകാശ പ്രവർത്തകൻ ജോർജ്ജ് സോറോസിനെയും ഈ ഗ്രൂപ്പ് വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് എഫ്ബിഐ വ്യക്തമാക്കിയിരിക്കുന്നത്. ഇവർ മൂന്നുപേരും ‘ആന്റിഫാ’ ആണെന്നതായിരുന്നുവത്രെ ഈ ഭീകര ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. (ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തങ്ങൾക്ക് പിന്തുണ നൽകുകയും തീവ്ര ഇടതുപക്ഷത്തെ സഹായിക്കുന്നവരെയും  വലതുപക്ഷത്തിന്‌ ഭീഷണി ആയവരെയുമാണ് ‘ആന്റിഫാ’ എന്ന് വിളിക്കാറുള്ളത്).

മെക്സിക്കോ അതിർത്തിയിൽ യുണൈറ്റഡ് കോൺസ്റ്റിറ്റ്യൂഷനൽ പാട്രിയെറ്റ്സ് (UCP) എന്ന സംഘം നടത്തിവരുന്ന അക്രമങ്ങൾക്കെതിരെ ദീർഘകാലങ്ങളായി പരാതികൾ ഉയർന്നിരുന്നു. കുടിയേറ്റക്കാരോട് അപമര്യാദയായി പെരുമാറുകയും അവരെ തട്ടിക്കൊണ്ടുപോകുകയോ അന്യായമായി തടവിൽ വയ്ക്കുകയോ ചെയ്യുന്നത് ഇവിടങ്ങളിൽ പതിവായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള കുടിയേറ്റ കുടുംബങ്ങളോട് ഈ സംഘം മനുഷ്യത്വവിരുദ്ധമായാണ് പെരുമാറിയിരുന്നതെന്നാണ് ആക്ഷേപം. പരാതികളെ തുടർന്ന് സംഘത്തലവൻ ലാറി മിച്ചൽ ഹോപ്കിന്സിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സാധാരണ യുഎസ് സൈന്യത്തിന്റെ യൂണിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിച്ച് ആയുധങ്ങളുമേന്തിയാണ് ഡൊണാൾഡ് ട്രംപ് മതിൽ പണിയാനിരിക്കുന്ന യുഎസ് – മെക്സിക്കോ അതിർത്തിയിൽ ഈ സംഘം കാവൽ നിന്നിരുന്നത്.

ന്യൂ മെക്സിക്കോ ഡെമോക്രാറ്റിക് ഗവർണ്ണർ മിഷേൽ ലജൻ ഗ്രിഷാം ഈ ഗ്രൂപ്പിനെതിരെ അന്വേഷണം ആരംഭിക്കണമെന്ന് ഉത്തരവിട്ടതിന് തൊട്ടു പിന്നാലെയാണ് ഹോപ്കിന്സിന്റെ അറസ്റ്റ് നടക്കുന്നത്. അഭയം അന്വേഷിച്ചുവരുന്നവരെയും കുടിയേറ്റക്കാരായി എത്തുന്നവരെയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഒരു തരത്തിലും അനുവദിക്കാനില്ല എന്ന് ഗ്രിഷാം പരസ്യപ്രസ്താവന ഇറക്കിയിരുന്നു. അമേരിക്കൻ സിവിൽ ലിബർട്ടി യൂണിയൻ ഉൾപ്പടെയുള്ള സംഘടനകൾ ഈ ഗ്രൂപ്പ് കുടിയേറ്റക്കാരെ തട്ടികൊണ്ട് പോകുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 5,600-ഓളം കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കന്‍ അധികൃതരെ ഈ സംഘം സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍