UPDATES

വിദേശം

ന്യൂസിലാൻഡ് വെടിവെപ്പിന്റെ ഉത്തരവാദിത്തം മുസ്ലീങ്ങൾക്ക് തന്നെയാണെന്ന പരാമർശം; ചീമുട്ട എറിഞ്ഞ കൗമാരക്കാരനെ ആസ്ട്രേലിയൻ സെനറ്റർ മര്‍ദിച്ചു

മുസ്‌ലിം കുടിയേറ്റക്കാർ ഉള്ളിടത്തൊക്കെ ആക്രമണവുമുണ്ട് എന്നതിന് ഇതിലപ്പുറം തെളിവുവേണോ എന്നാണ് ന്യൂസിലാൻഡ് വെടിവെപ്പിനെ കുറിച്ച് സെനറ്റർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

ന്യൂസിലൻഡിലെ രണ്ട് മുസ്‌ലിം പള്ളികളിൽ നടന്ന വെടിവെയ്പുകളുടെ പൂർണ്ണ ഉത്തരവാദിത്വം മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമാണെന്നും അവരുടെ കുടിയേറ്റം ആണ് ലോകത്തെ എല്ലാ കുഴപ്പങ്ങൾക്കും കരണമെന്നുമുള്ള കടുത്ത വംശീയ പരാമർശം നടത്തിയതിന് വലതുപക്ഷ ആസ്ട്രേലിയൻ സെനറ്റർ ഫ്രേസർ എന്നിങ്ങിനു നേരെ 17 കാരന്‍ മുട്ട എറിഞ്ഞു. ഫ്രേസറും വെറുതെ ഇരുന്നില്ല. മുട്ടയേറ്‌ കിട്ടിയതിന്റെ തൊട്ടടുത്ത നിമിഷം തന്നെ ആ കൗമാരക്കാനെ പിടിച്ച് മർദിച്ചു. ഫ്രേസറിന്റെ തൊട്ട് അടുത്ത് നിന്ന് അയാളുടെ തലയിൽ ഒരു മുട്ട എറിഞ്ഞ് പൊട്ടിക്കുകയും അത് മൊബൈൽ ഫോണിൽ പകര്ത്താന് ശ്രമിക്കുകയും ചെയ്ത ആ കൗമാരക്കാനെ  അപ്പോൾ തന്നെ സെനറ്റർ പിടിച്ച് നിർത്തി മർദ്ദിക്കുകയായിരുന്നു. രംഗം വഷളാകാൻ തുടങ്ങിയപ്പോൾ പോലീസ് ഇയാളെ സംഭവസ്ഥലത്തുനിന്നും വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തു.

മുസ്‌ലിം കുടിയേറ്റക്കാർക്ക് നേരെ തുടർച്ചയായി ആക്രമണം നടക്കുമ്പോൾ അതിനെല്ലാം കാരണം തീവ്ര വെളുപ്പ് ദേശീയതയും അതിശ്രേഷ്ഠതവാദവുമാണെന്ന് പറയുന്നത് “ക്ളീഷേ” ആണെന്നായിരുന്നു കഴിഞ്ഞ ദിവസം ഫ്രേസർ പരസ്യമായി പറഞ്ഞത്. മുസ്‌ലിം കുടിയേറ്റക്കാർ ഉള്ളിടത്തൊക്കെ ആക്രമണവുമുണ്ട് എന്നതിന് ഇതിലപ്പുറം തെളിവുവേണോ എന്നാണ് ന്യൂസിലാൻഡ് വെടിവെപ്പിനെ കുറിച്ച് സെനറ്റർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ന്യൂസിലൻഡിലെ രണ്ട് മുസ്‌ലിം പള്ളികളിൽ വെടിവെപ്പ് നടക്കുകയും 49 പേരോളം മരിച്ചുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തപ്പോഴായിരുന്നു ഫ്രേസർ ഉള്ളിലുള്ള വംശീയതയെ തുറന്നു പ്രകടിപ്പിച്ചത്. വെടിവെയ്പ്പ് നടത്തിയയാളിൽ പ്രധാനി ആസ്ട്രേലിയക്കാരനാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ആസ്ട്രേലിയൻ  സെനറ്ററിന്റെ ഈ വംശീയ പരാമർശങ്ങൾക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും വലിയ വിമർശനങ്ങൾ ഉണ്ടായി. ഫ്രേസറിന്റെ അഭിപ്രായം ആസ്ട്രേലിയയുടെ അഭിപ്രായമല്ലെന്നും ഇത്തരം വംശീയ കാഴ്ചപ്പാടുകൾക്ക് ഈ രാജ്യത്ത് യാതൊരു സ്ഥാനവുമില്ലെന്നാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കിയത്.

വംശീയ വിദ്വേഷ പ്രസംഗം നടത്തുന്നതിനിടയിൽ ഫ്രേസറിനു നേരെ കൗമാരക്കാരൻ ചീമുട്ടയെറിയുന്ന വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ആൺകുട്ടിയുടെ പ്രവർത്തിയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങൾ വന്നു. “നിങ്ങൾ ഇന്ന് കാണിച്ച ധൈര്യത്തിനെ ഞങ്ങൾ അഭിനന്ദിക്കുന്നു, നിങ്ങൾ ഒരു ഹീറോ” എന്നാണ് ഭൂരിഭാഗം പേരും കമന്റ്റ് ചെയ്യുന്നത്. വിക്ടോറിയ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഉടൻ തന്നെ വിട്ടയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍