UPDATES

വിദേശം

ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റനെ വിമര്‍ശിച്ചു ; ശിശുരോഗ വിദഗ്ദ്ധനെ കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റി

‘ബംഗ്ലാദേശ് ഡോക്ടര്‍മാര്‍ക്കെതിരെ പന്തെറിയുന്നതില്‍ സന്തോഷം കണ്ടെത്തുന്ന’ ആളാണ് മുര്‍ത്തസയെന്നാണ് കരീം ഫേസ്ബുക്കില്‍ കുറിച്ചത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉന്നത ശിശുരോഗ വിദഗ്ദ്ധനെ കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റി. നായകനും എംപിയുമായ മഷ്റഫെ മൊര്‍ത്തസയെ വിമര്‍ശിച്ചതിന്റെ പേരില്‍ ചൈല്‍ഡ് ക്യാന്‍സര്‍ സ്‌പെഷ്യലിസ്റ്റായ റെസ്വാള്‍ കരീമിനെയാണ് തെക്ക് കിഴക്കന്‍ ജില്ലയായ രംഗാമതിയിലേക്ക് സ്ഥലം മാറ്റിയത്. ‘ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള യാതൊരു സൗകര്യങ്ങളും ഇല്ലാത്ത രംഗാമതി മെഡിക്കല്‍ കോളേജിലേക്കാണ് എന്നെ സ്ഥലംമാറ്റിയിരിക്കുന്നതെന്ന്’ ഡോക്ടര്‍ പറഞ്ഞു.

എന്നാല്‍ ‘ഇത് ഒരുതരത്തിലുമുള്ള ശിക്ഷാരീതിയല്ലെന്നും, കേവലം ഭരണതല തീരുമാനം മാത്രമാണെന്നും’ സ്ഥമാറ്റ ഉത്തരവില്‍ ഒപ്പുവെച്ച ആരോഗ്യമന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിമൊഹ്സിന്‍ ഉദ്ദിന്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും ജനപ്രിയനായ കായികതാരവും ഭരണകക്ഷിയുടെ പാര്‍ലമെന്റ് അംഗവുമായ മൊര്‍ത്തസ തന്റെ ഗ്രാമീണ നിയോജകമണ്ഡലത്തിലുള്ള ഒരു സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. അവിടെ നിരവധി ഡോക്ടര്‍മാര്‍ അവധിയിലാണെന്ന് അദ്ദേഹം കണ്ടെത്തി. അതില്‍ പ്രകോപിതനായ മൊര്‍ത്തസ ടെലിഫോണ്‍ വഴി ഒരു മുതിര്‍ന്ന ഡോക്ടറെവിമര്‍ശിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് റെസ്വാല്‍ മൊര്‍ത്താസയെ വിമര്‍ശിക്കുന്നതും ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നതും.

‘ബംഗ്ലാദേശ് ഡോക്ടര്‍മാര്‍ക്കെതിരെ പന്തെറിയുന്നതില്‍ സന്തോഷം കണ്ടെത്തുന്ന’ ആളാണ് മുര്‍ത്തസയെന്നാണ് കരീം ഫേസ്ബുക്കില്‍ കുറിച്ചത്. നൂറിലധികം ചെറുപ്പക്കാരായ രോഗികളെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ചിറ്റഗോംഗിലെ ഒരു കാന്‍സര്‍ കേന്ദ്രത്തില്‍ നിന്നാണ് അദ്ദേഹത്തെ രംഗാമതി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്. നിലവില്‍ ലോകകപ്പ് മത്സരത്തിനായി ഇംഗ്ലണ്ടിലുള്ള മൊര്‍ത്തസയെ കുറിച്ച് കരീം നടത്തിയ ‘അനാദരവ്’ നിറഞ്ഞ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ അനന്തരഫലമാണ് അദ്ദേഹം അനുഭവിക്കുന്നതെന്ന് ബംഗ്ലാദേശ് പത്രമായ ‘മനാബ്ജമിന്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.

Read More : ചൈനയ്ക്കെതിരെ ജനാധിപത്യ വാദികള്‍ വീണ്ടും തെരുവില്‍; ഹോങ്കോങ്ങ് കൈമാറ്റ വാര്‍ഷികം സംഘര്‍ഷഭരിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍