UPDATES

വിദേശം

ജൂലിയൻ അസാൻജ് ലണ്ടനില്‍ അറസ്റ്റിൽ; ‘പ്രതിരോധിക്കൂ’ എന്ന് ഉറക്കെ പറഞ്ഞത് നിഷ്ഫലം

അസാൻജ് ഇക്വഡോറിന്റെ ലണ്ടൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് നേരത്തെ തന്നെ ഇക്വഡോറിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

വിക്കീലിക്സ് സ്ഥാപകന്‍ ജൂലിയൻ പോൾ അസാൻജ് അറസ്റ്റിൽ. ലണ്ടന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇക്വഡോർ എംബസി നൽകി വന്നിരുന്ന അഭയം പിൻവലിച്ചതിന് പിറകെയായിരുന്നു അറസ്റ്റ്. അസാൻജ് ഇക്വഡോറിന്റെ ലണ്ടൻ എംബസി കെട്ടിടത്തിൽ നിന്നും ഉടൻ പുറത്താക്കുമെന്ന് നേരത്തെ തന്നെ ഇക്വഡോറിൽ നിന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ലൈംഗികാരോപണ കേസുകൾക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് വിട്ട കേസുകൾക്കുമാണ് അസാഞ്ചെയുടെ അറസ്റ്റ്.

2006 ലാണ് അസാൻജ് വിക്കിലീക്സ് സ്ഥാപിക്കുന്നത്. അമേരിക്ക ഉൾ‌പ്പെടെയുള്ള രാജ്യങ്ങളുടെ വൻ രഹസ്യങ്ങൾ പുറത്ത് വിട്ടായിരുന്നു വിക്കീലീക്സും അസാഞ്ചെയും ലോക ശ്രദ്ധ പിടിച്ച് പറ്റിയത്. ഇതിന് സ്വീഡനിൽ, അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് ഗവൺമെന്റ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് അമേരിക്കയുടെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപക വിമർശനം ഉയർന്നരുന്നു. 2010 നവംബർ-30ന് അസാഞ്ജിനെതിരെ ഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ ഇന്റെർപോളിന്റെ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന് പിറകെ ആയിരുന്നു അദ്ദേഹം ഇക്വഡോർ എംബസിയിൽ അഭയം തേടിയത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. 3 ലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ അദ്ദേഹം അമേരിക്കയുടെ നോട്ടപ്പുള്ളിയാവുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട നിരവധി രേഖകളും അദ്ദേഹം പുറത്ത് വിട്ടിരുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ എന്ന നിലയിൽ നിന്നാണ് അദ്ദേഹം വിക്കീലീക്സിലൂടെ ലോകമറിയുന്ന വ്യക്തിയായി അദ്ദേഹം വളരുന്നത്. 2011 ഫെബ്രുവരിയിൽ സിഡ്‌നി സമാധാനപുരസ്കാരമായ ഗോൾഡ് മെഡൽ ഉൾപ്പെടെ വിക്കിലീക്സിന്റെ പ്രവർത്തനങ്ങൾക്ക് അസാഞ്ജിന് നിരവധി മാധ്യമ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പൗരനാണ് അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍