UPDATES

വിദേശം

ഗുദരതിയുള്‍പ്പെടെയുള്ളവയ്ക്ക് വധശിക്ഷ; പ്രതിഷേധത്തെ തുടര്‍ന്ന് ബ്രൂണെ സുല്‍ത്താന്‍ പിന്‍വാങ്ങി

വിവാഹേതര ബന്ധങ്ങൾ, ഗുദരതി, സ്വവർഗരതി, ബലാത്സംഗം തുടങ്ങിയവയ്‌ക്കൊക്കെ വധശിക്ഷ നൽകാനുള്ള ശരിയത്ത് പ്രകാരമുള്ള നിയമങ്ങൾ നടപ്പിൽ വരുത്തുമെന്ന് ഏപ്രിൽ മൂന്നിന് സുൽത്താൻ പ്രഖ്യാപിച്ചതോടെയാണ് ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ശക്തമായത്.

സ്വവർഗ്ഗാനുരാഗികൾക്ക് കല്ലെറിഞ്ഞ് കൊല്ലൽ പോലുള്ള ശിക്ഷകൾ വിധിക്കുന്ന ശരിയത്ത് നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബ്രൂണെ സുൽത്താൻ ഹസ്സനാൽ ബോൾകിയ ശിക്ഷകൾ താത്കാലികമായി പിൻവലിച്ചു. വിവാഹേതര ബന്ധങ്ങൾ, ഗുദരതി, സ്വവർഗരതി, ബലാത്സംഗം തുടങ്ങിയവയ്‌ക്കൊക്കെ വധശിക്ഷ നൽകാനുള്ള ശരിയത്ത് പ്രകാരമുള്ള നിയമങ്ങൾ നടപ്പിൽ വരുത്തുമെന്ന് ഏപ്രിൽ മൂന്നിന് സുൽത്താൻ പ്രഖ്യാപിച്ചതോടെയാണ് ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ശക്തമായത്.

ജോർജ്ജ് ക്ലൂണി, എൽട്ടൻ ജോൺ മുതലായ സെലിബ്രിറ്റികൾ ഉൾപ്പടെയുള്ളവർ തങ്ങൾ ബ്രൂണെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലുകൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സുൽത്താൻ പ്രതിരോധത്തിലായത്. റമദാൻ മാസത്തോടനുബന്ധിച്ച്  ജനങ്ങളെ അഭിമുഖീകരിച്ച് നടത്തിയ സന്ദേശത്തിലാണ് ശിക്ഷകൾ തത്കാലം പിൻവലിക്കുന്നുവെന്ന് സുൽത്താൻ അറിയിച്ചത്.

തെക്കു കിഴക്കൻ ഏഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ ചെറു രാജ്യമായ ബ്രൂണെ സുൽത്താൻ ഭരണകൂടം ശരിയത്ത് നിയമങ്ങൾ നടപ്പിൽ വരുത്തുവാനുള്ള തങ്ങളുടെ അവകാശങ്ങൾക്കായി വര്ഷങ്ങളായി വാദിക്കുകയായിരുന്നു. 2014 മുതൽ ശരിയത്ത് അനുശാസിക്കുന്ന ചില നിയമങ്ങൾ സുൽത്താൻ നടപ്പിൽ വരുത്തിയിരുന്നു. മയക്കുമരുന്ന് വ്യാപാരം, കൊലപാതകം മുതലായ കുറ്റകൃത്യങ്ങൾക്ക് ഇപ്പോഴും ബ്രൂണെയിൽ വധശിക്ഷയുണ്ടെങ്കിലും 1990 കൾക്ക് ശേഷം വധശിക്ഷ നടപ്പിൽ വരുത്തിയിട്ടില്ലെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. സ്വവര്ഗാനുരാഗികളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ശിക്ഷിക്കുന്നതിനും അപരവൽക്കരിക്കുന്നതിനുമെതിരെ ലോകത്തെമ്പാടുമുള്ള ജനാധിപത്യവാദികൾ രംഗത്തെത്തുകയും, ബ്രൂണോയ്ക്ക് സാമ്പത്തികമായ തിരിച്ചടികൾ ഉൾപ്പടെ നേരിടേണ്ടി വരികയും ചെയ്തപ്പോഴാണ് സുൽത്താൻ തന്റെ തന്റെ നയങ്ങൾ പുനരാലോചിക്കുന്നത്.

‘ശരീയത്ത് നിയമങ്ങൾ നടപ്പിൽ വരുത്തുന്നതിന് സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും ധാരണാപിശകുകളും നിലനിൽക്കുന്നുണ്ടെന്നത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. അത് പരിഹരിച്ചാൽ മാത്രമേ ഈ നിയമങ്ങൾ നടപ്പിൽ വരുത്തുന്നത് ഗുണം ചെയ്യൂ. സാധാരണ നിയമങ്ങളും ശരീയത്ത് നിയമങ്ങളും ജനങളുടെ സമാധാനവും ക്ഷേമവും ഉറപ്പു വരുത്താൻ വേണ്ടിയുള്ളതാണ്.ജനങ്ങളുടെ സദാചാരസംരക്ഷണം എന്നത് വളരെ പ്രധാനമാണ്.’ പുണ്യമാസത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സുൽത്താൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍