UPDATES

വിദേശം

ബാഴ്‌സലോണ തീവ്രവാദിയാക്രമണം; ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു, പൊലീസ് 5 തീവ്രവാദികളെ കൊന്നു

ആക്രമണത്തില്‍ 13 പേര്‍ കൊലപ്പെട്ടു, 50 പേര്‍ക്ക് പരിക്ക്‌

സ്‌പെയിലിനെ കറ്റാലന്‍ തലസ്ഥാനമായ ബാഴ്‌സലോണയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റി നടത്തിയ ഭീകാക്രമണത്തിനു പിന്നാലെ തീവ്രവാദികളെന്നു സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് വെടിവച്ചു കൊന്നു. ഒരു സ്‌പെയിന്‍കാരനും മോറോക്കോക്കാരനുമടക്കം രണ്ടുപേരെ പിടികൂടി. അതേസമയം വാന്‍ ഓടിച്ചിരുന്നയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. 13 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രശസ്ത സഞ്ചാരകേന്ദ്രമായ ലാസ് റാംബ്ലസിലായിരുന്നു ദുരന്തം നടന്നത്. ധാരളാം വിനോദസഞ്ചാരകള്‍ എത്തുന്നിടമാണിത്.

ബാഴ്‌സലോണയ്ക്ക് 120 കിലോമീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്ന കംബ്രില്‍സ് നഗരത്തിലാണ് തീവ്രവാദികളെന്നു സംശയിക്കുന്ന നാലുപേരെ പൊലീസ് വെടിവച്ചു കൊന്നത്. ഇവര്‍ മറ്റൊരു ഭീകരാക്രമണത്തിനു തയ്യാറെടുക്കുകയായിരുന്നുവെന്നണ് പൊലീസ് സംശയിക്കുന്നത്.
നേരത്തെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രൊപ്പഗാണ്ട ഏജന്‍സിയായ അമാഖ് ആണ് തങ്ങളുടെ ജിഹദി ഭടന്മാരാണ് ആക്രമണം നടത്തിയതെന്നു പ്രസ്താവനയിറക്കിയത്.

മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.  ആളുകളോട് സംഭവസ്ഥലത്തേക്ക് പോകരുതെന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമീപത്തുള്ള മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബാഴ്‌സലോണയിലെ വിനോദസഞ്ചാര മേഖലയായ ലാസ് റാംബ്ലാസിലാണ് അപകടം നടന്നത്‌. വെളുത്ത നിറത്തിലുള്ള വാന്‍ ആണ് അപകടം ഉണ്ടാക്കിയതെന്നും വാഹനമോടിച്ചിരുന്നയാള്‍ മനപൂര്‍വമെന്നോണം ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.ലാസ് റാംബ്ലസിലെ ഒരു ബാറില്‍ രണ്ടു ചെറുപ്പക്കാര്‍ ബഹളം ഉണ്ടാക്കുകും വെടിയുതിര്‍ക്കുകയും ചെയ്തിരുന്നതായി ഇവരാണോ അപകടം നടത്തിയതെന്നു സംശയിക്കുന്നതായും സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഇതേ രീതിയിലുള്ള ഭീകരാക്രമണങ്ങള്‍ യൂറോപ്പിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ നടന്നിരിക്കുന്നതാണ് തീവ്രവാദ ആക്രമണത്തിലേക്ക് സംശയം നീട്ടുന്നത്. 2016 മുതല്‍ തീവ്രവാദികള്‍ ഈ രീതിയില്‍ കൂട്ടക്കൊലകള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അന്വേഷണ എജന്‍സികള്‍ പറയുന്നു. നീസ്, ബെര്‍ലിന്‍, ലണ്ടന്‍, സ്റ്റോക്‌ഹോം എന്നിവിടങ്ങളില്‍ നടന്നതും ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയുള്ള കൂട്ടക്കുരുതിയായിരുന്നു. യൂറോപ്പില്‍ മൊത്തത്തില്‍ 100 ലധികം ആളുകളെ ഈ വിധത്തില്‍ തീവ്രവാദികള്‍ ഇരകളാക്കിയിട്ടുണ്ട്.

ലോകത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ബാര്‍സലോണ എന്നതും ഇതിനു പിന്നിലെ തീവ്രാദലക്ഷ്യം ശരിവയ്ക്കുന്നു. വര്‍ഷത്തില്‍ 11 മില്യണ്‍ സഞ്ചാരികള്‍ ബാര്‍സലോണയില്‍ എത്തുമെന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍