UPDATES

വിദേശം

കൊലയാളി തയ്യാറാക്കിയ വെറുപ്പിന്റെ മാനിഫെസ്റ്റോയെ തുടച്ചുനീക്കാനൊരുങ്ങി ന്യൂസിലാൻഡ്

‘ഗ്രെറ്റ് റീപ്ലേസ്‌മെന്റ്റ്’ എന്ന കൊലയുടെ മാനിഫെസ്റ്റോ എത്രയും വേഗം നശിപ്പിച്ച് കളയണമെന്നുമാണ് ന്യൂസിലാൻഡ് ഗവൺമെന്റ് അവിടുത്തെ പൗരന്മാരോട് അപേക്ഷിക്കുന്നത്.

വെറുപ്പിന്റെ മാനിഫെസ്റ്റോയെ തുടച്ചുനീക്കാനൊരുങ്ങി ന്യൂസിലാൻഡ്. ക്രൈസ്റ്റ് ചർച്ചിലെ മുസ്‌ലിം പള്ളികളിൽ വെടിവെയ്പ്പ് നടത്തുന്നതിന് മുൻപ് കൊലയാളി തയ്യാറാക്കി ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്ത മാനിഫെസ്റോയ്ക്ക് രാജ്യത്തിൽ നിരോധനം ഏർപ്പെടുത്തുമെന്നും എല്ലാ  കോപ്പികളും നശിപ്പിച്ചുകളയാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ന്യൂസിലാൻഡ് ചീഫ് സെൻസർ പരസ്യമായി പ്രഖ്യാപിച്ചു.  കൊലയാളിയുടെ മാനിഫെസ്റ്റോ കൂട്ടക്കൊലയെ ന്യായീകരിക്കുന്നതും വംശീയ വെറി പരത്തുന്നതുമാണെന്ന് വ്യക്തമായതിനെ തുടർന്നാണ് നിരോധനം.

‘ഗ്രെറ്റ് റീപ്ലേസ്‌മെന്റ്റ്’ എന്ന കൊലയുടെ മാനിഫെസ്റ്റോ സൈബർ ഇടങ്ങളിൽ പങ്കുവെക്കുന്നതും സുഹൃത്തുകൾക്ക് അയച്ച് കൊടുക്കുന്നതും കൊലയാളിയുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിന് തുല്യമാണെന്നും കയ്യിലുള്ള കോപ്പികൾ എത്രയും വേഗം നശിപ്പിച്ച് കളയണമെന്നുമാണ് ന്യൂസിലാൻഡ് ഗവൺമെന്റ് അവിടുത്തെ പൗരന്മാരോട് അപേക്ഷിക്കുന്നത്. സെമി ആട്ടോമാറ്റിക് റൈഫിളുകൾ നിരോധിച്ച് തോക്കു നിയമങ്ങൾ ശക്തമാക്കിയതോടെ ന്യൂസിലൻഡിലെ ആയിരത്തിലധികം ആളുകൾ ആയുധങ്ങൾ ഉപേക്ഷിക്കാനും മടക്കി നൽകാനും തയ്യാറായി.

വിദ്വെഷ  പ്രസംഗങ്ങൾക്കും പ്രചാരങ്ങൾക്കുമെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നാണ് ന്യൂസിലാൻഡ് സെൻസർ ഡേവിഡ് ഷാങ്ക്സിന്റെ ശക്തമായ നിർദ്ദേശം. ലോകത്തിലെ ഏറ്റവും സമാധാനമുള്ള  രാജ്യങ്ങളിൽ ഒന്നായ ന്യൂസിലാൻഡിൽ ഇനി ഒരു കൂട്ടക്കൊല കൂടി നടക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ ഉറപ്പിച്ച് പറയുന്നത്.

കൊല നടത്തുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് ബ്രെണ്ടൻ ടെറൻറ് എന്ന ഭീകരൻ തന്റെ മാനിഫെസ്റ്റോ പ്രധാനമന്ത്രി ജെസിൻഡ ആർഡൻ ഉൾപ്പെടെയുള്ളവർക്ക് അയക്കുന്നത്. മുസ്‌ലിം കുടിയേറ്റത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ആ സമുദായത്തോടുള്ള വെറുപ്പും ഇയാൾ മാനിഫെസ്റോയിൽ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. വെള്ളക്കാരന്റെ സർവ ശ്രേഷ്ഠതയിൽ  അന്ധമായി വിശ്വസിച്ച് കൊണ്ടാണ് ഇയാൾ രണ്ട് മുസ്‌ലിം പള്ളികളിലും വെടിവെയ്പ്പ് നടത്തിയതെന്ന് മാനിഫെസ്റോയിൽ നിന്ന് വ്യക്തമാണ്.©

വേനൽചൂടും തെരഞ്ഞെടുപ്പ് ചൂടും ഒന്നിച്ച് വന്നാൽ പിന്നെ വാർത്തകൾക്കെങ്ങനെ ചൂട് പിടിക്കാതിരിക്കും. കൂടുതൽ വാർത്തകൾക്ക് അഴിമുഖം സന്ദർശിക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍